News

തൂത്തുകുടി കസ്റ്റഡി മരണം; നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍

Web Desk

തൂത്തുകുടി: തൂത്തുകുടിയില്‍ അച്ഛനെയും മകനെയും കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എസ്ഐ ബാലകൃഷ്ണൻ, മുത്തുരാജ്, മുരുകൻ, ഒളിവിലായിരുന്ന ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തതവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. കേസില്‍ സ്റ്റേഷനിലെ പൊലിസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. . മര്‍ദന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിന്‍റെ മൊഴി പ്രകാരമാണ് പൊലിസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയത്. പോലീസുകാരുടെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് സിഐഡി അന്വോഷണം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി ഏറ്റെടുത്തത്.

ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു സാത്താൻകുളം സ്വദേശികളായ അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പോലീസിനെതിരെ കടുത്ത ആരോപണവുമായി മര്‍ദന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ രേവതി ജൂഡീഷ്യല്‍ കമ്മീഷനു മുമ്പാകെ ഹാജരായി. വനിതാ കോൺസ്റ്റബിളിന്‍റെയും കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി.

ലോക്ക്ഡൗണ്‍ ലംഘിച്ച് കടതുറന്നതിന് കസ്റ്റഡിയിലെടുത്ത ജയരാജനും മകന്‍ ബെനിക്‌സും പോലിസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയാണുണ്ടായത്. ഇരുവരെയും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റുവെന്നുമാണ് പോലീസിന്‍റെ വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നവയായിരുന്നു പുറത്തുവന്ന സിസിടിവി ദ്യശ്യങ്ങള്‍. എന്നാല്‍ ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രിയില്‍ ഒമ്പതു മണിക്ക് ജനക്കൂട്ടമായിരുന്നുവെന്നും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും ഇത് ചോദ്യം ചെയ്ത പോലീസിനെ ബെനിക്‌സ് ആക്രമിച്ചുവെന്നുമായിരുന്നു പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. കസ്റ്റഡി മരണത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാവുകയാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.