UAE

സ്ത്രീ പുരുഷവ്യത്യാസമില്ല; യു.എ.ഇയില്‍ തുല്യവേദനം പ്രാബല്യത്തില്‍

 

യുഎഇയില്‍ സ്വകാര്യമേഖലയിലെ വേതന വിഭാഗത്തില്‍ വനിതാ-പുരുഷ ഏകീകരണം നിയമം വെളളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ യുഎഇയിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്.  പുരുഷന്മാരുടെ തുല്യ ശമ്പളം സ്ത്രീകള്‍ക്കും ലഭിക്കുമെന്ന പുതിയ നിയമം ആളുകളില്‍ ആഹ്‌ളാദം പരത്തി.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഫെഡറല്‍ നിയമം നമ്പര്‍. 06 / 2020 അനുസരിച്ചുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പുരുഷന്മാരെപ്പോലെ ശമ്പളം അല്ലെങ്കില്‍ മറ്റു ആനുകൂല്യം ലഭിക്കാന്‍ അവകാശമുണ്ട്. മനുഷ്യവിഭവ മന്ത്രാലയമാണ് ഈ നിയമം നടപ്പിലാക്കുന്നതിന് വേണ്ടി നിര്‍ദേശം മുന്നോട്ടുവച്ചത്.

ലിംഗ സമത്വത്തില്‍ രാജ്യത്തിന്റെ ഖ്യാതി രാജ്യാന്തര തലത്തില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വിലയിരുത്തി. ഈ വിഷയത്തില്‍ യുഎഇ ഗള്‍ഫിലെ തന്നെ രാജ്യങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് 2020ല്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.