Kuwait

കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിനായി പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം; കുവൈത്ത് ഇന്ത്യന്‍ എംബസി

 

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു ധനസഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അപേക്ഷകള്‍ എംബസി ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പെട്ടിയിലോ ഫഹാഹീല്‍, അബ്ബാസിയ, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന പെട്ടികളിലോ നിക്ഷേപിക്കാം.

അപേക്ഷകള്‍ എംബസി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരയാവര്‍ക്ക് സഹായങ്ങള്‍ അനുവദിക്കും. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയ്ക്കു മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നേരത്തേ, സമര്‍പ്പിച്ച മിക്ക അപേക്ഷകളിലും പൂര്‍ണമായ വിലാസമോ ടെലഫോണ്‍ നമ്പറോ ഇല്ലാത്തതിനാല്‍ അപേക്ഷകരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ഇതുകാരണം അര്‍ഹരായ ആളുകള്‍ക്ക് സഹായം നല്‍കാന്‍ കഴിയുന്നില്ല. ഇതിനാല്‍ അപേക്ഷകര്‍ കൃത്യമായ നമ്പറുകള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്നും എംബസി അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.