Market

സെന്‍സെക്സ് 549 പോയിന്റ് ഇടിഞ്ഞു

 

മുംബൈ: ഓഹരി വിപണിയിലെ ശക്തമായ കുതിപ്പിനിടെ നഷ്ടം നേരിടുന്നതാണ് ഇന്ന് കണ്ടത്. ആഗോള സൂചനകളെ തുടര്‍ന്നാണ് ഓഹരി വിപണി നഷ്ടം നേരിട്ടത്. സെന്‍സെക്സ് 549 പോയിന്റ് ഇടിഞ്ഞ് 49,034ലാണ് ക്ലോസ് ചെയ്തത്.

ഇന്നലെ ക്ലോസ് ചെയ്ത നിലവാരത്തില്‍ തന്നെ വ്യാപാരം ആരംഭിച്ച നിഫ്റ്റി അതിനു ശേഷം ഏകദേശം 250 പോയിന്റ് ഇടിവാണ് നേരിട്ടത്. 14,358 പോയിന്റ് ആണ് നിഫ്റ്റിയുടെ ഇന്നത്തെ താഴ്ന്ന നിലവാരം. 162 പോയിന്റ് ഇടിവോടെയാണ് ക്ലോസ് ചെയ്തത്.

എല്ലാ മേഖലകളും ഇന്ന് നഷ്ടമാണ് രേഖപ്പെടുത്തിയത്. ബാങ്ക് നിഫ്റ്റിയും വില്‍പ്പന സമ്മര്‍ദം നേരിട്ടു. ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് ഐടി ഓഹരികളാണ്. നിഫ്റ്റി ഐടി സൂചിക 2.31 ശതമാനമാണ് ഇടിഞ്ഞത്. പൊതുമേഖലാ ബാങ്ക്, ഫാര്‍മ, മെറ്റല്‍ ഓഹരികളും ഇടിവ് നേരിട്ടു. നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും നഷ്ടം നേരിട്ടു. 26 ഓഹരികള്‍ മാത്രം ലാഭത്തിലായപ്പോള്‍ 48 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

എംഎസ്സിഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ് സൂചികയില്‍ ഭാരതി എയര്‍ടെല്ലിന്റെ വെയിറ്റേജ് ഉയര്‍ത്തുമെന്ന അറിയിപ്പിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില ഇന്ന് നാല് ശതമാനത്തോളം മുന്നേറി. കഴിഞ്ഞ ഒരു മാസം കൊണ്ട് 15 ശതമാനമാണ് ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില ഉയര്‍ന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.