Gulf

ഒമാനിൽ കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കൂടുന്നു

 

ഒമാനിൽ 600-ൽ പരം ആരോഗ്യ പ്രവർത്തകർക്ക് കോവി‍ഡ്-19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹോസ്നി വ്യക്തമാക്കി. ഇവർക്കെല്ലാം സമൂഹ വ്യാപനത്തിലൂടെയാണ് രോഗബാധയുണ്ടായെതെന്നും അദ്ദേഹം റേഡിയോ അഭിമുഖത്തിൽ വ്യക്തമാക്കി . ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് രാജ്യത്തിന് കൂടുതൽ അപകടാവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൂർണ്ണമായ സുരക്ഷാ നിബന്ധനങ്ങൾ പാലിച്ചു വേണം ഓരോ ആരോഗ്യപ്രവർത്തകരും രോഗികളെ പരിചരിക്കാൻ എന്ന മുന്നറിയിപ്പും നൽകി.

കുടുംബാംഗങ്ങൾക്കിടയിലെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിലെ വീഴ്ചകളാണ് രോഗവ്യാപനത്തിനിടയാക്കിയത്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചാൽ തീർത്തും ഒഴിവാക്കാവുന്ന ഇത്തരം രോഗവ്യാപനം, രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ, പ്രത്യേകിച്ചും വലിയ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ ഇടയിൽ, ഇത്തരം ആരോഗ്യ സുരക്ഷകൾ അവഗണിക്കുന്ന പ്രവണത വൈറസ് വ്യാപനം രൂക്ഷമാക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു .

ഇത്തരത്തിൽ സുരക്ഷാ നിർദ്ദേശങ്ങളിലെ അവഗണന മൂലമുള്ള രോഗവ്യാപനം, രാജ്യത്തെ ആരോഗ്യ മേഖലയിലെ സ്ഥിതിഗതികളിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം, അൽ ഹോസ്നി മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരോട് എത്രയും വേഗത്തിൽ കോവി‍ഡ്-19 പരിശോധനകൾ നടത്തുന്നതിന് അദ്ദേഹം ആഹ്വാനം ചെയ്തു.പെരുന്നാളിനോട് അനുബന്ധിച്ചു കൂട്ടം കൂടുന്നതും ഒഴിവാക്കാൻ നിർദ്ദേശം . നിലവിൽ ഒമാനിൽ ദിവസവും 4000 മുതൽ 6000 കോവിഡ് പരിശോധന നടത്തുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.