മുംബൈ: ഓഹരി വിപണിയിലെ മുന്നേറ്റ പ്രവണതക്ക് കരുത്തേകി കൊണ്ട് നിഫ്‌റ്റി ഇന്ന് 11,600 പോയിന്റിന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറി. സെന്‍സെക്‌സ് 258ഉം നിഫ്‌റ്റി 82ഉം പോയിന്റ് നേട്ടം രേഖപ്പെടുത്തി.
ഓഗസ്റ്റ് 28ന് ശേഷം വീണ്ടും നിഫ്‌റ്റി 11,600 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നത് വിപണിയിലെ മുന്നേറ്റ പ്രവണത സാങ്കേതികമായി ശക്തമാകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയിലേറെയായി 11,600 എന്ന പ്രതിരോധത്തെ ഭേദിക്കാന്‍ നിഫ്‌റ്റിക്ക് സാധിച്ചിരുന്നില്ല.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും ഇന്നലത്തെ ക്ലോസിംഗ് നിലവാരത്തില്‍ നിന്നും വിപണി കാര്യമായി താഴേക്ക് പോയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഇന്ന് വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ തീവ്രത കുറവായിരുന്നു.
സെന്‍സെക്‌സ് 39,302 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 39,037.96 പോയിന്റ്‌ആണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില. നിഫ്‌റ്റി 11,604 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 11,516 പോയിന്റ് വരെ ഒരു ഘട്ടത്തില്‍ ഇടിഞ്ഞിരുന്നുവെങ്കിലും 11,600ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചു. 11,618 ആണ് ഇന്നത്തെ ഉയര്‍ന്ന നിലവാരം.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടം കൈവരിച്ചു. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 29 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 19 ഓഹരികള്‍ നഷ്‌ടത്തിലായി. രണ്ട് ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ്, മഹീന്ദ്ര & മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ബ്രിട്ടാനിയ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ് 4.44 ശതമാനവും മഹീന്ദ്ര & മഹീന്ദ്ര 4.09 ശതമാനവും ഉയര്‍ന്നു. ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ബ്രിട്ടാനിയ എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു.
ഫാര്‍മ, ഓട്ടോമൊബൈല്‍ ഓഹരികളാണ് ഇന്ന് പ്രധാനമായും മുന്നേറിയത്. നിഫ്‌റ്റി ഫാര്‍മ സൂചിക 2.08 ശതമാനം നേട്ടം രേഖപ്പെടുത്തി. ഡോ. റെഡ്‌ഢീസ്, കാഡില ഹെല്‍ത്‌കെയര്‍, സണ്‍ ഫാര്‍മ, ലുപിന്‍ എന്നീ ഫാര്‍മ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു.
നിഫ്‌റ്റി ഓട്ടോ സൂചിക 1.53 ശതമാനം മുന്നേറി. ഓട്ടോമൊബൈല്‍ ഓഹരികളായ മഹീന്ദ്ര & മഹീന്ദ്ര 4.09 ശതമാനവും ബജാജ് ഓട്ടോ 4.02 ശതമാനവും ഉയര്‍ന്നു.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ഇന്‍ഫ്രാടെല്‍, എസ്‌ബിഐ, ആക്‌സിസ് ബാങ്ക് എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം നേരിട്ട ഓഹരികള്‍. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് രണ്ട് ശതമാനം ഇടിവ് നേരിട്ടു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.