Business

തുടര്‍ച്ചയായി ആറാമത്തെ ദിവസവും നിഫ്‌റ്റി മുന്നേറി

 

മുംബൈ: ഓഹരി വിപണിയില്‍ നിക്ഷേപക സ്ഥാപനങ്ങളുടെ താല്‍പ്പര്യം വര്‍ധിച്ചതിനെ തുടര്‍ന്ന്‌ തുടര്‍ച്ചയായി ആറാമത്തെ ദിവസവും നിഫ്‌റ്റി മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്‌സ്‌ തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ്‌ നേട്ടം കൊയ്‌തത്‌. കോവിഡ്‌ വാക്‌സിന്‌ റഷ്യ അനുമതി നല്‍കിയത്‌ ഓഹരി വിപണിക്ക്‌ ഊര്‍ജം പകര്‍ന്നു.

സെന്‍സെക്‌സ്‌ 225 പോയിന്റും നിഫ്‌റ്റി 52 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. 38,407പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ ക്ലോസ്‌ ചെയ്‌തത്‌. 38,556 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ സെന്‍സെക്‌സ്‌ ഉയര്‍ന്നിരുന്നു. 11,322ലാണ്‌ നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്‌. 11,373 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ എത്തിയിരുന്നു. മാര്‍ച്ചിലെ തകര്‍ച്ചക്കു ശേഷം ഓഹരി വിപണി നടത്തിയ മുന്നേറ്റത്തിനിടെ ആദ്യമായാണ്‌ 11,300ന്‌ മുകളില്‍ നിഫ്‌റ്റി ക്ലോസ്‌ ചെയ്യുന്നത്‌.

ബാങ്ക്‌, മെറ്റല്‍ ഓഹരികളാണ്‌ ഇന്ന്‌ പ്രധാനമായും നേട്ടമുണ്ടാക്കിയത്‌. ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ 7.49 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി ബാങ്ക്‌, മെറ്റല്‍ സൂചികകള്‍ ഒന്നര ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി. അതേ സമയം ഫാര്‍മ ഓഹരികളില്‍ ലാഭമെടുപ്പ്‌ ദൃശ്യമായി. നിഫ്‌റ്റി ഫാര്‍മ സൂചിക 1.42 ശതമാനം ഇടിഞ്ഞു.

സീ ലിമിറ്റഡ്‌, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ആക്‌സിസ്‌ ബാങ്ക്‌, ബിപിസിഎല്‍, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. സീ ലിമിറ്റഡ്‌ 5.14 ശതമാനം നേട്ടം രേഖപ്പെടുത്തി.

ശ്രീ സിമന്റ്‌സ്‌, ടൈറ്റാന്‍, യുപിഎല്‍, സിപ്ല, ഡോ.റെഡ്ഡീസ്‌ ലബോറട്ടറീസ്‌ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍. ശ്രീ സിമന്റ്‌സും ടൈറ്റാനും മൂന്നര ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടു. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 33 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 17 ഓഹരികള്‍ നഷ്‌ടം രേഖപ്പെടുത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.