ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളുടെ കഥ പറയുന്ന ജാലകം ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സമൂഹത്തില്‍ നടക്കുന്ന വാര്‍ത്തകളിലൂടെ സഞ്ചരിച്ച് ഒരമ്മയും മകളും തമ്മിലുള്ള സംസാരമാണ് ഷോര്‍ട്ട് ഫിലിമില്‍ കാണാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ ഓൺലൈൻ ജീവിതത്തെ കുറിച്ച് വല്ലാതെ ആശങ്കപ്പെടുന്ന ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചടത്തോളം ദിവസേനെ വരുന്ന വാർത്തകൾ പോലും അവരുടെ ഭയം വർധിപ്പിക്കുന്നതാണ്. സ്വത്തിന് വേണ്ടി അനിയത്തിക്ക് വിഷം കൊടുക്കുന്ന സഹോദരനും ആ വാർത്തകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. നാട്ടിലെ തിന്മകൾ വീട്ടിലുമെത്തിയെന്ന തിരിച്ചറിവാണ് ജാലകം എന്ന ഷോര്‍ട്ട് ഫിലിം പറയുന്നത്.
കവിയും മാധ്യമ പ്രവർത്തകനുമായ ജോയ് തമലം എഴുതി ദേവാനന്ദും,അരവിന്ദും ചേർന്ന് സംവിധാനം ചെയ്ത ജാലകം എന്ന ഷോർട്ട് ഫിലിം പറയുന്നതും ആശങ്കകളുടെ പേടിപ്പെടുത്തുന്ന ഒരു നുറുങ്ങാണ്. തിരക്കഥാകൃത്ത് ശ്രീ. ജോയ് തമലവും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡോ. ശ്രീജയും ഒഴിച്ച് ജാലകത്തിന്റെ ക്യാമറക്ക് പിന്നിലുള്ളവർ എല്ലാം കൂട്ടികളാണ്. ശരങ്ക.എച്ച് മറ്റൊരു ശ്രദ്ദേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനന്ദ്, ജിതിന്‍ മുരളി, ഹരികൃഷ്ണന്‍, അഖില്‍ ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ശ്രീ. ജോബി ജോർജ് നേതൃത്വം നൽകുന്ന ഗുഡ് വിൽ എന്റർടൈൻമെന്റ് സാണ് ജാലകം യൂ ട്യൂബിൽ അവതരിപ്പിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.