World

പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യ-യുഎസ് പ്രതിരോധ പ്രതിനിധികൾ വെർച്ച്വൽ കൂടിക്കാഴ്ച നടത്തി

 

ഇന്ത്യ-യുഎസ് പ്രതിരോധ സാങ്കേതികവിദ്യ വ്യാപാര മുന്നേറ്റ (DTTI) തല യോഗത്തിന്റെ പത്താം പതിപ്പ് ഇന്നലെ നടന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയ പ്രതിനിധിയായി, പ്രതിരോധ ഉൽപ്പാദക സെക്രട്ടറി ശ്രീ രാജ് കുമാറും, അമേരിക്കൻ പ്രതിരോധ വകുപ്പ് പ്രതിനിധിയായി, അക്ക്വിസിഷൻ& സസ്‌റ്റൈന്മെന്റ് വകുപ്പ് അണ്ടർ സെക്രട്ടറി ശ്രീമതി എലൻ എം ലോർഡും വെർച്ച്വൽ യോഗത്തിന് ആദ്ധ്യക്ഷം വഹിച്ചു.

ഉഭയകക്ഷി തല പ്രതിരോധ വ്യാപാരബന്ധം, പ്രതിരോധ ഉൽപ്പന്നങ്ങളുടെ സഹകരിച്ചുള്ള ഉത്പാദനം-വികസനം എന്നിവയ്ക്ക് അവസരങ്ങൾ ഒരുക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നത് ലക്ഷ്യമിട്ടാണ് DTTI കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഇതിനു കീഴിൽ കര-നാവിക-വ്യോമ-വിമാനവാഹി സാങ്കേതികവിദ്യകൾക്കായി നാല് സംയുക്ത കർമ്മസമിതികൾക്കും രൂപം നൽകിയിട്ടുണ്ട്.

കൂട്ടായ്മയുടെ വിജയത്തിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായി, പ്രത്യേക പ്രസ്താവനയിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. DTTI പദ്ധതികളുടെ കൃത്യമായ രൂപരേഖ തയ്യാറാക്കൽ, അവയുടെ പുരോഗതി എന്നിവ വഴി ഇരു രാഷ്ട്രങ്ങൾക്കും ഇടയിലെ പ്രതിരോധ സാങ്കേതികവിദ്യ സഹകരണം സംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ കരുത്ത് പകരുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.

DTTI യ്ക്ക് കീഴിലെ സഹകരണ പദ്ധതികൾകണ്ടെത്തുന്നതിനും,അവയുടെ വികസനത്തിനും പ്രത്യേക പ്രവർത്തന ചട്ടത്തിനും രൂപം നൽകിക്കഴിഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.