കണ്ണൂര്‍: തലശേരി നഗരസഭയില്‍ എല്‍ഡിഎഫിന് ആദ്യജയം. കോടിയേരി മമ്പള്ളിക്കുന്ന് 27ാം വാര്‍ഡില്‍ സിപിഐ എമ്മിലെ എ സിന്ധു എതിരില്ലാതെ വിജയിച്ചു. നിര്‍ദേശകന്റെ വ്യാജ ഒപ്പിട്ട പത്രിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്യാമള പിന്‍വലിച്ചതോടെയാണ് വിജയം. ഞായറാഴ്ച രാവിലെ നഗരസഭ റിട്ടേണിങ്ങ്ഓഫീസര്‍ മുമ്പാകെ എത്തിയാണ് പത്രിക പിന്‍വലിച്ചത്.
മമ്പള്ളിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വ്യാജ ഒപ്പിട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ടതെന്ന് കാണിച്ച് ന്യൂമാഹി പൊലീസിലും റിട്ടേണിങ്ങ്ഓഫീസര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശനിയാഴ്ച പരാതി നല്‍കി. ആരാണ് ഒപ്പിട്ടതെന്ന് തനിക്കറിയില്ലെന്ന് സ്ഥാനാര്‍ഥിയും വ്യക്തമാക്കി.
വ്യാജ ഒപ്പിട്ട് പത്രിക സമര്‍പ്പിച്ചതിന് സ്ഥാനാര്‍ഥിക്കെതിരെ കേസ് വരുമെന്ന് ഉറപ്പായതോടെയാണ് പത്രിക പിന്‍വലിച്ചത്. കഴിഞ്ഞ തവണ 578 വോട്ടിന് എല്‍ഡിഎഫ് വിജയിച്ച വാര്‍ഡാണിത്. 33 വാര്‍ഡായ പുന്നോല്‍ ഈസ്റ്റുകാരിയാണ് സ്ഥാനാര്‍ഥി ശ്യാമള. ബിജെപിക്കും മമ്പള്ളിക്കുന്നില്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.