News

ഗുരുഗ്രാമില്‍ നിന്ന് വെട്ടുകിളികള്‍ രാജ്യ തലസ്ഥാനത്തേക്ക്; ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

Web Desk

ഡല്‍ഹി: ഗുരുഗ്രാമില്‍ വെട്ടുകിളി ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തി. ഇന്ന് വെെകിട്ടോടെ വെട്ടുകിളികള്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ജാഗ്രത നിര്‍ദേശം നല്‍കിയത്. വെട്ടുകിളി ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പെെലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെട്ടുകിളി ഭീഷണിയുളളതിനാല്‍ ടേക്ക്ഓഫിന്‍റെയും ലാന്‍ഡിങ്ങിന്‍റെയും സമയത്ത് പെെലറ്റുമാര്‍ മുൻകരുതലുകള്‍ എടുക്കണമെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദേശം.

രാവിലെയാണ് വെട്ടുകിളികള്‍ പഞ്ചാബില്‍ നിന്നും ഗുരുഗ്രാമിലെത്തിയത്. ഗുരുഗ്രാമില്‍ വെട്ടുകിളികളുടെ ആക്രമണത്തിന്‍റെ വീഡിയോകള്‍ ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അതേസമയം ഡൽഹിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വെട്ടുകിളികളുടെ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു. ഡൽഹിയുടെ ദക്ഷിണ – പശ്ചിമ ഭാഗത്തുള്ള 70 ഗ്രാമങ്ങളിലെ കർഷകർക്ക് വെട്ടുകിളികളെ തുരത്തുന്നതിനായുള്ള പരിശീലനം നൽകിയിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നാശം വിതച്ച വെട്ടുകിളികള്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഇപ്പോള്‍ നീങ്ങിയിരിക്കുകയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.