ബംഗളൂരു: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് ഗോകക്ക് കോടതി സമന്‍സ് അയച്ചു. രണ്ട് തവണ പ്രതി പ്രത്യേക സമുദായത്തെ എടുത്തുപറഞ്ഞ് വോട്ട് അഭ്യര്‍ഥിച്ചുവെന്നും ഗോകക്ക് സ്ഥാനാര്‍ഥിക്ക് വേണ്ടി ജാതിയും മതവും പറഞ്ഞ് വോട്ട് അഭ്യര്‍ഥിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 23ന് ഗോകക്കില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത യദ്യൂരപ്പ, വീരശൈവ-ലിംഗായത്ത് സമുദായക്കാരോട് വോട്ട് വിഭജിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. രമേശ് ജാര്‍ക്കിഹോളിയെ പിന്തുണക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജാതി-മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ജെഡിഎസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തുടര്‍ന്ന് യെദ്യൂരപ്പക്കെതിരെ കേസെടുക്കുകയായിരുന്നു.
അതേസമയം, സമന്‍സിനെതിരേ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.