കൊച്ചി: കളമശ്ശേരിയില്‍ പതിനെഴുകാരനെ മര്‍ദ്ദിച്ച സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17-കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17-കാരനെ മര്‍ദ്ദിച്ചത്. ഇവരില്‍ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.
മര്‍ദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാന്‍ പതിനേഴുകാരന്‍ തയ്യാറായത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേരില്‍ നാലു പേരെ കളമശ്ശേരി പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയില്‍ നിന്നാണ് പതിനെട്ടു വയസുകാരനായ അഖില്‍ വര്‍ഗിസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
തുടര്‍ന്ന് മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ബാക്കി ആറ് പേര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റ കുട്ടി ആലുവ ജില്ല ആശുപത്രിയില്‍ തുടര്‍ ചികിത്സ തേടി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.