Kerala

സിബിഐ അന്വേഷണത്തെ പ്രതിരോധിക്കില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി

 

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഏത് അന്വേഷണവും വരട്ടെയെന്ന് ഉമ്മന്‍ചാണ്ടി. സിബിഐയെ പേടിയില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും എട്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഈ കേസിനെ തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡന പരാതികളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും ഇതുവരെ തുടര്‍ നടപടികള്‍ എടുക്കാതിരുന്നത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും കഴിവില്ലായ്മയുമാണെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.

വേങ്ങര തിരഞ്ഞെടുപ്പിനു മുമ്പ് തിരക്കിട്ട് സോളര്‍ കമ്മീഷനില്‍ നടപടി പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ വിധിയിലും സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. ഇത് ഇടതുസര്‍ക്കാരിന് തിരിച്ചടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാതിക്കാരി വീണ്ടും പരാതി നല്‍കിയതില്‍ ഗൂഢാലോചന ഉണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുയര്‍ത്തിയ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.