കെ.അരവിന്ദ്
സൂപ്പര്‍ മാര്‍ക്കറ്റ്-ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ട് ലാഭക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന വിരളം റീട്ടെയില്‍ കമ്പനികളിലൊന്നാണ്. വിതരണശൃംഖല മികവോടെ കൈകാര്യം ചെയ്യുന്ന കമ്പനി ലാഭക്ഷമത നിലനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധകാട്ടു ന്നു.
കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഗ്രോസറി, പേഴ്‌സണല്‍ കെയര്‍, ഹോം കെയര്‍, കിച്ചന്‍ വെയര്‍, ഹോം അപ്ലയന്‍സസ്, ഫര്‍ണിച്ചര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ പെടുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് കമ്പനി നടത്തുന്നത്. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ പുതിയ 25-30 സ്റ്റോറുകള്‍ വീതം തുറക്കാനാണ് കമ്പനിയുടെ പദ്ധതി.
വിവിധ കാരണങ്ങളാല്‍ തിരിച്ചടി നേരിട്ട സംഘടിത റീട്ടെയില്‍ മേഖലയിലെ കമ്പനികള്‍ ഒരു കരകയറ്റത്തിന്റെ പാതയിലാണ്. 15-20 വര്‍ഷക്കാലം നേരെ നില്‍ക്കാന്‍ പാടുപെട്ട ഇന്ത്യന്‍ റീട്ടെയില്‍ ബിസിനസ് പതുക്കെ മെച്ചപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഈ രംഗത്തെ ചില പ്രമുഖ കമ്പനികള്‍ പെട്ടെന്നുള്ള അപ്രതീക്ഷിതമായ മാറ്റത്തിലേക്ക് തിരിയുകയാണ്. കോവിഡ് കാലത്തെ തിരിച്ചടികളെ നേരിടാന്‍ കഴിഞ്ഞ റീട്ടെയില്‍ കമ്പനികളിലൊന്നാണ് ഡിമാര്‍ട്ട്. ഇത് ഓഹരി നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്.
ഉയര്‍ന്ന തോതിലുള്ള വ്യാവസായികവല്‍ക്കരണം, സേവന മേഖലയുടെ വളര്‍ച്ച, ഭേദപ്പെട്ട തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ജനങ്ങളുടെ ചെലവാക്കാവുന്ന വരുമാനത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. ഇത് പുതിയ ജീവിത ശൈലിക്കും ഉപഭോഗ രീതിയിലെ മാറ്റങ്ങള്‍ക്കുമാണ് വഴിവെച്ചത്. ഇതെല്ലാം ഇന്ത്യയിലെ റീട്ടെയില്‍ വിപണിക്ക് മുന്നില്‍ പുതിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷം ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ 199 കോടി രൂപയുടെ ലാഭമാണ് കമ്പനി കൈവരിച്ചത്. മുന്‍വര്‍ഷം രണ്ടാം ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും ഇത് കോവിഡ് മൂലമുള്ള പ്രത്യാഘാതമാണ്. 5,306 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്കുണ്ടായത്. കമ്പനി തുടര്‍ന്നും മാര്‍ജിന്‍ മെച്ചപ്പെടുത്തുന്നതിനേക്കാള്‍ വരുമാന വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഡിമാര്‍ട്ടിന്റെ ഓഹരിയില്‍ പ്രതീക്ഷിക്കുന്ന വില 3010 രൂപ യാണ്. ഉയര്‍ന്ന റിസ്‌ക് സന്നദ്ധതയുള്ള നിക്ഷേപകര്‍ക്ക് അനുയോജ്യമായ ഓഹരിയാണ് ഡിമാര്‍ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.