കെ.അരവിന്ദ്
ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്റസ്‌ട്രീസ് പെട്രോകെമിക്കല്‍സ്, പെട്രോളിയം റിഫൈനിംഗ്, ടെക്‌സ്റ്റൈല്‍സ്, റീട്ടെയില്‍, ടെലികോം തുടങ്ങിയ മേഖലകളിലാണ് വ്യാപരിച്ചിരിക്കുന്നത്.
പ്രധാന ബിസിനസായ പെട്രോകെമിക്കല്‍ സിലെയും റിഫൈനിംഗിലെയും മൂലധന ചെ ലവ് ഏതാണ്ട് പൂര്‍ത്തിയായ നിലയ്‌ക്ക് റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ വരുമാനം ഗണ്യമായി ഉയരാനാണ് സാധ്യത. വരുമാനത്തിലെ വളര്‍ച്ചാ സാധ്യത ഓഹരി വിലയിലെ കൂടുതല്‍ മുന്നേറ്റത്തിന് വഴിതുറക്കുന്നു.
ആറ്-ഏഴ് വര്‍ഷമായി നടത്തിവന്ന മൂലധന ചെലവിന്റെ ഗുണഫലങ്ങള്‍ കമ്പനിക്ക് കിട്ടിതുടങ്ങിയതോടെ ഓഹരി മികച്ച പ്രകടനം കാഴ്‌ച വെക്കുകയാണ്. 2017ന് മുമ്പുള്ള ഏതാനും വര്‍ഷങ്ങളില്‍ റിലയന്‍സ് ഓഹരിയുടമകള്‍ക്ക് പരിമിതമായ നേട്ടം മാത്രം നല്‍ കിയതിനു കാരണം വികസന പദ്ധതികള്‍ക്കു ള്ള ചെലവ് വര്‍ധിച്ചതായിരുന്നു. എന്നാല്‍ ഈ പദ്ധതികളില്‍ നിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങിയതോടെ കമ്പനിയുടെ ബാലന്‍സ് ഷീറ്റിലെ പ്രകടനം മെച്ചപ്പെടുകയും ഇത് ഓഹരിയുടെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്‌തു.
ടെലികോം ബിസിനസിലെ വളര്‍ച്ചയും ഓ ഹരിയുടെ മുന്നേറ്റത്തെ തുണക്കും. ടെലി കോം മേഖലയില്‍ പുതിയ തരംഗമായി മാറുകയും നവപ്രവണതകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്‌ത റിലയന്‍സ് ജിയോ വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ റിലയന്‍സ് ഇന്റസ്‌ട്രീസ് മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. 13,233 കോടി രൂപയാണ് ഈ ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷം സമാന കാലയളവിനേക്കാള്‍ ലാഭത്തിലുണ്ടായ വളര്‍ച്ച 31 ശതമാനമാണ്. കമ്പനിയുടെ മൊത്തം വരുമാനം 95,625 കോടി രൂപയാണ്. മുന്‍വര്‍ഷം ഒന്നാം ത്രൈമാസത്തില്‍ 1.61 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. ഗ്രോസ് റിഫൈനിംഗ് മാര്‍ജിന്‍ (ജിആര്‍എം) ബാരലിന് 6.3 ഡോളറാണ്.
ടെലികോം സബ്‌സിഡറിയായ റിലയന്‍സ് ജിയോ 2520 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. 182 ശതമാനമാണ് ലാഭത്തിലുണ്ടായ വളര്‍ച്ചു. മറ്റൊരു സബ്‌സിഡറിയായ റിലയന്‍സ് റീട്ടെയിലിന്റെ വില്‍പ്പന 31,633 കോടി രൂപയാണ്. ദ്രുതഗതിയിലുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് റിലയന്‍സ് റീട്ടെയില്‍ നടത്തിവരുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം 2530 രൂപയിലേക്ക് റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ ഓഹരി വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 2070 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.