India

ഓഹരി വിപണിയില്‍ കടുത്ത ചാഞ്ചാട്ടം

 

മുംബൈ: കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ്‌ ചെയ്‌തു. സെന്‍സെക്‌സ്‌ 31.71 പോയിന്റും നിഫ്‌റ്റി 3.55 പോയിന്റുമാണ്‌ ഉയര്‍ന്നത്‌. 11,900 പോയിന്റിന്‌ മുകളില്‍ നിഫ്‌റ്റി നിലയുറപ്പിച്ചെങ്കിലും 12,000 പോയിന്റ്‌ മറികടക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ ഒന്‍പതാമത്തെ ദിവസമാണ്‌ വിപണി നേട്ടം രേഖപ്പെടുത്തുന്നത്‌.

40,625 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ക്ലോസ്‌ ചെയ്‌തത്‌. 40,461 പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. 40,786 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. നിഫ്‌റ്റി 11,988 പോയിന്റ്‌ വരെ ഉയര്‍ന്നെങ്കിലും പിന്നീട്‌ ചാഞ്ചാട്ടം ദൃശ്യമായി. ചാഞ്ചാട്ടത്തിനിടെ 11,888 പോയിന്റിലേക്ക്‌ ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യത്തില്‍ നേട്ടം രേഖപ്പെടുത്താന്‍ സാധിച്ചു. 11,934 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

ഓഹരി സൂചിക നേട്ടത്തിലാണ്‌ ക്ലോസ്‌ ചെയ്‌തതെങ്കിലും നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും നഷ്‌ടത്തിലായിരുന്നു. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 22 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 28 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌. എച്ച്‌സിഎല്‍ ടെക്‌, ഇന്‍ഫോസിസ്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, അള്‍ട്രാടെക്‌ സിമന്റ്‌സ്‌ എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. എച്ച്‌സിഎല്‍ ടെക്‌ 4.05 ശതമാനവും ഇന്‍ഫോസിസ്‌ 2.46 ശതമാനവും ഉയര്‍ന്നു.

നാളെയാണ്‌ ഇന്‍ഫോസിസിന്റെ രണ്ടാം ത്രൈമാസ പ്രവര്‍ത്തന ഫലം പുറത്തുവരുന്നത്‌. മികച്ച പ്രവര്‍ത്തന ഫലമായിരിക്കുമെന്ന പ്രതീക്ഷയാണ്‌ ഓഹരി വില ഉയരുന്നതിന്‌ കാരണമായത്‌. ഒരാഴ്‌ചയ്‌ക്കിടെ പല ഐടി ഓഹരികളുടെയും വില 10-15 ശതമാനമാണ്‌ ഉയര്‍ന്നത്‌.

സിപ്ല, ടൈറ്റാന്‍ ഇന്റസ്‌ട്രീസ്‌, അദാനി പോര്‍ട്‌സ്‌, ദിവിസ്‌ ലാബ്‌, ഐസിഐസിഐ ബാങ്ക്‌ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. സിപ്ല 3.54 ശതമാനം ഇടിഞ്ഞു. ടൈറ്റാന്‍ ഇന്റസ്‌ട്രീസ്‌, അദാനി പോര്‍ട്‌സ്‌, ദിവിസ്‌ ലാബ്‌, ഐസിഐസിഐ ബാങ്ക്‌ എന്നീ ഓഹരികള്‍ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ ഇടിവ്‌ നേരിട്ടു.

ഐടി, മെറ്റല്‍ ഓഹരികളാണ്‌ ഇന്ന്‌ പ്രധാനമായും ഉയര്‍ന്നത്‌. നിഫ്‌റ്റി ഐടി സൂചിക 1.31 ശതമാനം ഉയര്‍ന്നു. അതേ സമയം ബാങ്ക്‌, മെറ്റല്‍, ഓട്ടോ ഓഹരികള്‍ ഇടിവ്‌ നേരിട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.