Kerala

സ്‌കൂള്‍ കുട്ടികള്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍: പരിശീലനം ബുധനാഴ്ച

 

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി അംബാസഡര്‍മാരാക്കുന്ന പദ്ധതിയിക്ക് ബുധനാഴ്ച തുടക്കം കുറിക്കുന്നു. ഒക്‌ടോബര്‍ 14ന് വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് പരിശീലന വീഡിയോ നിശ്ചിത ഇടവേളകളില്‍ സംപ്രേഷണം ചെയ്യുക. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കുട്ടികള്‍ക്ക് സന്ദേശം നല്‍കും.

ഒക്‌ടോബര്‍ 15ന് ലോക കൈ കഴുകല്‍ ദിനത്തില്‍ കുട്ടികള്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ വീടുകളില്‍ ചെയ്യേണ്ടതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുട്ടികളിലൂടെ ബോധവത്ക്കരണം മികച്ച രീതിയില്‍ വീടുകളിലെത്തിക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ കുട്ടികളെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ അംബാസഡര്‍മാരാക്കുന്നത്.

പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ബ്രേക്ക് ദ ചെയിന്‍ ഓണ്‍ലൈന്‍ ക്ലാസുകളും ബോധവല്‍ക്കരണവും നല്‍കും. വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട പ്രോട്ടോകോള്‍, പ്രതിരോധ നടപടികള്‍, ആരോഗ്യ കാര്യങ്ങള്‍, റിവേഴ്‌സ് ക്വാറന്റൈന്‍ എന്നീ കാര്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദര്‍ അവബോധം നല്‍കും. സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ആരോഗ്യ ശാസ്ത്രീയ കാര്യങ്ങളെ കുറിച്ച് വിശദീകരിക്കും. അധ്യാപകര്‍ക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ. സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വിശദീകരിക്കും.

വീടുകളില്‍ ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ നിര്‍മ്മാണം, വീഡിയോ ചിത്രീകരണം, മറ്റു ബോധവല്‍ക്കരണ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തണം. ഇത് അതാത് സ്‌കൂള്‍ ക്ലാസ് ടീച്ചര്‍മാര്‍ വിലയിരുത്തുകയും ആവശ്യമായ പ്രോത്സാഹനം നല്‍കുകുകയും ചെയ്യും. ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തിലേക്ക് ഒക്‌ടോബര്‍ 30നകം അയച്ചു നല്‍കേണ്ടതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത് സമാഹരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സമിതിക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇവ വിലയിരുത്തി മികച്ച പ്രവര്‍ത്തങ്ങള്‍ക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍പുരസ്‌ക്കാരവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.