മുംബൈ: ഓഹരി വിപണിയിലെ കുതിപ്പ് പുതിയ റെക്കോഡ് നിലവാരങ്ങളിലേക്ക് നീങ്ങുന്നതിന് വഴിയൊരുക്കി. കേന്ദ്രധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് ഓഹരികള്‍ കുതിച്ചു കയറുന്നത്.
കഴിഞ്ഞയാഴ്ചയുണ്ടായ നഷ്ടം മുഴുവനായി നികത്തിയ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നതാണ് ഇന്ന് കണ്ടത്. നിഫ്റ്റി ആദ്യമായി 14,800ന് മുകളിലേക്ക് ഉയരുന്നതിന് ഇന്ന് വിപണി സാക്ഷ്യം വഹിച്ചു. 14,868 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി 14790ലാണ് ക്ലോസ് ചെയ്തത്.
സെന്‍സെക്സ് വീണ്ടും 50,000 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. 142 പോയിന്റാണ് നിഫ്റ്റിയില്‍ ഇന്നുണ്ടായ നേട്ടം. 458 പോയിന്റാണ് ഇന്ന് സെന്‍സെക്സ് ഉയര്‍ന്നത്. ബാങ്ക് നിഫ്റ്റി പുതിയ ഉയരങ്ങളിലേക്ക് നീങ്ങി. 34,908 പോയിന്റ് വരെ ഇന്ന് ബാങ്ക് നിഫ്റ്റി ഉയര്‍ന്നു. ഇന്ന് എല്ലാ മേഖലകളും നേട്ടം രേഖപ്പെടുത്തി.
ഫാര്‍മ മേഖലയാണ് ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി ഫാര്‍മ സൂചിക 2.8 ശതമാനം ഉയര്‍ന്നു. പൊതുമേഖലാ ബാങ്ക് ഓഹരികളും മികച്ച നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക 2.8 ശതമാനം ഉയര്‍ന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില 7 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 40ഉം നേട്ടം രേഖപ്പെടുത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.