Kerala

കേരളം ഭരിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രിയും സിനിമയോട് ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടില്ല: ശ്രീകുമാരന്‍ തമ്പി

 

കേരളം ഭരിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രിയും പിണറായി വിജയന്‍ കാണിച്ച ഇത്രയും വിട്ടുവീഴ്ച ഇന്നുവരെ മലയാളസിനിമയോടു കാണിച്ചിട്ടില്ലെന്നും ഈ സഹായം മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ശ്രീകുമാരന്‍ തമ്പി. ലാഭനഷ്ടങ്ങള്‍ നോക്കാതെ സിനിമയെ എന്നും നെഞ്ചിലേറ്റി ജീവിച്ച ഒരു ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് നന്ദിപറയുന്നതായും ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോവിഡിന്റെ ആക്രമണത്തില്‍ ഇരുട്ടിന്റെ ആഴങ്ങളില്‍ വീണുപോയ മലയാളസിനിമയെ കരകയറ്റാന്‍ ഉദാരമായ ഇളവുകള്‍ പ്രഖ്യാപിച്ച ആദരണീയനായ മുഖ്യമന്ത്രിക്ക് എന്റെ അഭിവാദ്യങ്ങള്‍ മൂന്നു മാസത്തേക്ക് വിനോദനികുതി പൂര്‍ണ്ണമായി ഒഴിവാക്കിയും തീയേറ്ററുകള്‍ക്ക് വൈദ്യുതി വിഷയത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കിയും അദ്ദേഹം പ്രത്യക്ഷത്തില്‍ സിനിമാവ്യവസായികളെയും പരോക്ഷമായി സിനിമ ജീവിതോപാധിയാക്കിയ ആയിരക്കണക്കിലുള്ള തൊഴിലാളികളെയും ആശ്വസിപ്പിച്ചിരിക്കയാണ്. ഞാന്‍ മലയാളസിനിമയില്‍ പ്രവേശിച്ചിട്ട് അമ്പതിനാല് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

പതിനഞ്ചു വര്‍ഷക്കാലം സൗത്ത് ഇന്ത്യന്‍ഫിലിം ചെയ്മ്പര്‍ ഓഫ് കൊമേഴ്സിന്റെ ഭരണസമിതിയിലെ അംഗമായും മലയാള ചലച്ചിത്ര പരിഷത്തിന്റെയും മലയാളം ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്റയും വൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും.

കേരളം ഭരിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രിയും ഇത്രയും വിട്ടുവീഴ്ച ഇന്നുവരെ മലയാളസിനിമയോട് കാണിച്ചിട്ടില്ല. ഈ സഹായം മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

ലാഭനഷ്ടങ്ങള്‍ നോക്കാതെ സിനിമയെ എന്നും നെഞ്ചിലേറ്റി ജീവിച്ച ഒരു ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് ഞാന്‍ നന്ദി പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.