India

ആരോഗ്യ ഇന്‍ഷുറന്‍സ് മറ്റൊരു കമ്പനിയിലേക്ക് മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കെ.അരവിന്ദ്

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഏതെങ്കിലും കാരണവശാല്‍ നിര്‍ത്തലാക്കുകയോ പുതിയ പോളിസി എടുക്കുകയോ ചെയ്യുന്ന ത് നിലവിലുള്ള പല ആനുകൂല്യങ്ങളും ന ഷ്ടപ്പെടാന്‍ കാരണമാകും. പകരം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഭപോര്‍ട്’ ചെയ്യാനു ള്ള അവസരം പോളിസി ഉടമകള്‍ക്കുണ്ട്. നി ലവിലുള്ള പോളിസി തൃപ്തികര മല്ലെന്ന് തോ ന്നിയാല്‍ അത് നിര്‍ത്തലാക്കി നിലവിലുള്ള പോളിസി നല്‍കുന്ന ആനുകൂല്യങ്ങള്‍ നില നിര്‍ത്തികൊണ്ട് പുതിയ പോളിസി വാങ്ങു ന്നതിനുള്ള സൗകര്യമാണ് ഇത്.

മൊബൈല്‍ ഫോണ്‍ കണക്ഷന്‍ നമ്പരി ല്‍ മാറ്റമില്ലാതെ ഒരു കമ്പനിയില്‍ നിന്നും നിന്നും ഉപഭോക്താവിന് ഇഷ്മുള്ള മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിന് തുല്യമാണ് ആ രോഗ്യ ഇന്‍ഷുറന്‍സ് പോര്‍ട്ടബിലിറ്റിയും. പു തിയ പോളിസി എടുക്കുമ്പോള്‍ നിലവിലുള്ള ഏതെങ്കിലും രോഗത്തിന് തുടര്‍ പരിരക്ഷ ല ഭിക്കില്ലെന്നു മാത്രമല്ല, പുതിയ പോളിസി എ ടുത്തതിനു ശേഷം മുപ്പതു ദിവസം വരെ പരിരക്ഷക്കായി കാത്തിരിക്കുകയും ചെയ്യേണ്ടതു ണ്ട്. എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോര്‍ ട്ടബിലിറ്റി നിലവില്‍ വന്നതോടെ എപ്പോള്‍ വേണമെങ്കിലും തന്റെ ആരോഗ്യ ഇന്‍ഷുറ ന്‍സ് സേവന ദാതാവിനെ മാറ്റാനുള്ള അവസരമാണ് ഉപഭോക്താവിന് ലഭിച്ചത്.

പഴയ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും പുതിയ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് മാറുമ്പോള്‍ നിലവിലുള്ള രോഗങ്ങള്‍ക്കുള്ള പരിരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പു തിയ പോളിസിയില്‍ തുടരുും. വളരെ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ട പോളിസികളില്‍ നിന്നും മുറി വാടക പോലുള്ള ചെലവുകള്‍ക്ക് താരതമ്യേന താഴ്ന്ന പരിധി കല്‍പ്പിച്ചിരിക്കുന്ന പോളിസികളില്‍ നിന്നും മാറാന്‍ ആഗ്രഹമുള്ളവര്‍ക്ക് താനുദ്ദേശിക്കുന്ന തരത്തിലുള്ള പരിരക്ഷ ലഭ്യമാകുന്നതും സം അഷ്വേര്‍ഡില്‍ കാര്യമായ മാറ്റമില്ലാത്തതുമായ പോളിസികള്‍ തിരഞ്ഞെടുത്ത് അതിലേക്ക് മാറാന്‍ സാധിക്കും.

പോളിസി മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിന് പോളിസി ഉടമ അതിനുള്ള ഫോം പൂരിപ്പിച്ച് പുതിയ പ്രൊപ്പോസല്‍ ഫോമിനൊ പ്പം ഏത് കമ്പനിയിലേക്കാണോ പോളിസി മാറ്റാന്‍ ഉദ്ദേശിക്കുന്നത് ആ കമ്പനിയില്‍ സ മര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. അതേ സമ യം പോളിസി മറ്റൊരു കമ്പനിയിലേക്ക് മാറ്റാനുള്ള അപേക്ഷയിന്മേല്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണമായ അവകാശം ഇന്‍ഷുറന്‍സ് കമ്പനിക്കായിരിക്കും. അതായത് ഒരു ഇന്‍ഷുറന്‍സ് കമ്പനി പോളിസി മാറ്റുന്നതിനുള്ള അപേക്ഷ നിരസിക്കുകയാണെങ്കില്‍ ഉപഭോക്താവ് പോളിസി മാറ്റുന്നതിനായി മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കേണ്ടി വരും.

പോളിസി പുതുക്കുന്നതിനുള്ള നോട്ടീസ് അല്ലെങ്കില്‍ മുന്‍ വര്‍ഷത്തെ പോളിസി രേഖ, മുന്‍കാല മെഡിക്കല്‍ ഹിസ്റ്ററി സംബന്ധിച്ച രേഖകള്‍ എന്നിവയും സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ലഭിച്ചതിനു ശേഷം 15 ദിവസത്തിനുള്ളില്‍ കമ്പനി ഉപഭോക്താവിന് മറുപടി നല്‍കേണ്ടതാണ് എന്നാണ് ഐആര്‍ഡിഎ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അഥോറിറ്റി)യുടെ നിബന്ധന. 15 ദിവസത്തിനുശേഷം അപേക്ഷ തള്ളാനോ പോ ളിസി നിര്‍ത്തലാക്കാനോ കമ്പനിക്ക് അധികാരമുണ്ടാകില്ല.

ഐആര്‍ഡിഎയുടെ ചട്ടം അനുസരിച്ച് പോളിസി കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ തുടര്‍പ്രീമിയം അടയ്ക്കുകയാണെങ്കില്‍ പോളിസി റദ്ദാകുന്നത് ഒഴിവാക്കാനാകും. അതേ സമയം പോളിസി മറ്റൊരു കമ്പനിയിലേക്ക് മാറ്റുന്നതിന് പോളിസി കാലാവധി തീരുന്നതിന് 45 ദിവസം മുമ്പെങ്കിലും ഉപഭോക്താവ് അപേക്ഷ നല്‍കിയിരിക്കണം. നിലവിലുള്ള പോളിസിയിലെ നോ ക്ലെയിം ബോണസ് പോര്‍ട് ചെയ്യാനാകി ല്ല. നിലവിലുള്ള പോളിസിയുടെ കാലയളവ് കഴിഞ്ഞ് അപേക്ഷ നല്‍കിയാലും പോര്‍ട് ചെയ്യാനാകില്ല.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.