തിരുവനന്തപുരം: കേഴ്വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതിക്ക് നവംബര്‍ ഒന്നിന് തുടക്കമിടും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഓണ്‍ലൈന്‍ വഴി പദ്ധതി ഉദ്ഘാടനം ചെയ്യും.ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിവിധ ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആശയവിനിമയ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും സംരംക്ഷിക്കുന്നതിനാവശ്യമായ നൂതന സഹായ ഉപകരണങ്ങള്‍ വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സൗജന്യമായി വിതരണം ചെയ്തു വരികയാണ്. ഇതിന്റെ ഭാഗമായി ചലന പരിമിതിയുള്ള 1,500 ഓളം പേര്‍ക്ക് മുച്ചക്ര വാഹനവും കാഴ്ച പരിമിതിയുള്ള 1000 പേര്‍ക്ക് സ്മാര്‍ട്ട് ഫോണും നല്‍കിയിരുന്നു. കൂടാതെ 120ഓളം സഹായ ഉപകരണങ്ങള്‍ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസ് വഴിയും ഉപകരണ നിര്‍മ്മാണ യൂണിറ്റായ എം.ആര്‍.എസ്.റ്റി. വഴിയും റീജിയണല്‍ ഓഫീസുകള്‍ വഴിയും വിവിധ ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും വിതരണം ചെയ്തു വരികയാണ്. ഇതുകൂടാതെയാണ് 1000 പേര്‍ക്ക് ഡിജിറ്റല്‍ ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നത്.
വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ പൂജപ്പുര ഹെഡ് ഓഫീസിലാണ് വിതരണ പരിപാടി നടക്കുന്നത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിക്കും. സാമൂഹ്യനീതി ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തും. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഒ. വിജയന്‍, ഗിരീഷ് കീര്‍ത്തി, കെ.ജി. സജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.