News

സ്‌പാനിഷ് ലീഗ് പുനരാരംഭിക്കുമ്പോള്‍ മത്സര ക്രമങ്ങള്‍ അറിയാം

Web Desk

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ എല്ലാ കായിക മത്സരങ്ങളും നിശ്ചലമാവുകയും കളിമൈതാനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയും ചെയ്തിരുന്നു. കോവിഡ് ഭീഷണി ഇനിയും ഒഴിഞ്ഞട്ടില്ലെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ് ലോകം. ഇതിന്‍റെ ഭാഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കായിക മത്സരങ്ങളും പുനരാരംഭിച്ചു.

കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടാക്കിയ സ്‌പെയിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. ലോകത്തെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ലാ ലീഗയിലും പന്ത് ഉരുണ്ട് തുടങ്ങിയിരിക്കുകയാണ്. ആദ്യ മത്സരം ഇന്ന് വെളുപ്പിനെ 1.30ന് ആരംഭിച്ചു. സെവില്ല – റിയല്‍ ബെറ്റിസ് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെവില്ല ജയം സ്വന്തമാക്കുകയും ചെയ്തു.

Match Schedule: മത്സരക്രമം

ജൂണ്‍ 12
ഗ്രനേഡ vs ഗെറ്റാഫെ – 11 PM IST

ജൂണ്‍ 13
വലന്‍സിയ vs ലെവന്രെ – 1.30 AM IST
ഇസ്പാനിയോള്‍ vs ഡെപ്പോര്‍ട്ടിവോ ആല്‍വസ് – 5.30 PM IST
സെല്‍റ്റ വിഗോ vs വിയാ റയല്‍ – 8.30 PM IST
ലെഗന്‍സ് vs റയല്‍ വലഡോളിഡ് – 11 PM IST

ജൂണ്‍ 14
മല്ലോര്‍ക്ക vs ബാഴ്സലോണ – 1.30 AM IST
അത്‌ലറ്റിക് ക്ലബ്ബ് vs അത്‌ലറ്റിക് മാഡ്രിഡ് – 5.30 PM IST
റയല്‍ മാഡ്രിഡ് vs എയ്ബര്‍ – 11 PM IST

ജൂണ്‍ 15
റയല്‍ സോസിഡാഡ് vs ഒസസുന – 1.30 AM IST
ലെവന്റെ vs സെവില്ല – 11.00 PM IST

Live Streaming in India: ഇന്ത്യയില്‍ ടെലികാസ്റ്റ്

സ്‌പാനിഷ് ലീഗ് ഇന്ത്യയിലെ ഒരു ചാനലുകളും ടെലികാസ്റ്റ് ചെയ്യുന്നില്ല. എന്നാല്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ലാ ലീഗയുടെ ഫെയ്സ്ബുക്ക് പേജ് വഴി തത്സമയം മത്സരം വീക്ഷിക്കാവുന്നതാണ്.

ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് മാസത്തിന് ശേഷമാണ് മത്സരങ്ങള്‍ പുഃനരാരംഭിക്കുന്നത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ മെസിയുടെ ബാഴ്സ തന്നെയാണ് മുന്നില്‍, 58 പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയലിന്‍റെ അക്കൗണ്ടില്‍ 56 പോയിന്‍റുമുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.