Web Desk
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും മുന്നിലെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത 2 ഗേളുകള്‍ക്ക് തറപറ്റിച്ചതോടെയാണ് മാഡ്രിഡ് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. ഇതോടെ റാങ്ക് പട്ടികയില്‍ ഒന്നാമതായിരുന്ന ബാഴ്‌സലോണയുമായി 68 പോയിന്‍റ് എന്ന തുല്യത യിലാണ് റയല്‍ മാഡ്രിഡും എത്തിയത്. ബാഴ്‌സലോണയ്‌ക്കും റയലിനും ഒരേ പോയിന്‍റ് ആണെങ്കിലും എൽക്ലാസിക്കോ പോരാട്ടത്തിലെ ജയമാണ് റയലിനെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിച്ചത്.
വിനീഷിയസ് ജൂനിയറും സെര്‍ജിയോ റാമോസുമാണ് റയലിനായി ഗോള്‍വല കുലുക്കിയത്. കളിയുടെ 19-ാം മിനിറ്റിലാണ് വിനീഷ്യസ് ജൂനിയര്‍ റയലിനുവേണ്ടി ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയ മല്ലോര്‍ക്ക പലതവണ പന്ത് കൈവശമാക്കിയിട്ടും ഗോളടിക്കാനായില്ല. ഇതിനിടെ രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ റാമോസ് റയലിനായി രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു.
സീസണില്‍ റാമോസിന്‍റെ 10-ാം ഗോളാണ് രണ്ടാം പകുതിയില്‍ പിറന്നത്. ഇനി 7 കളികളാണ് റയലിന് ബാക്കി യുള്ളത്. അതേസമയം മല്ലോര്‍ക്ക റാങ്ക് പട്ടികയില്‍ 18-ാം സ്ഥാനത്താണുള്ളത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.