Web Desk
നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാനുള്ള ശ്രമമെന്ന പരാതിയില്‍ അന്വേഷണം പ്രമുഖ താരങ്ങളിലേക്ക്. സംഭവുമായി ബന്ധപ്പെട്ടു നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ചു. ധര്‍മജന്‍റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധര്‍മജനെ കൂടാതെ മറ്റു മുന്നു പേരെ കൂടി വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ടു ഹെയര്‍ സ്‌റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് എന്നയാളാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ റഫീക്കിന്റെ ബന്ധുവാണ് ഹാരിസ്. ഇയാള്‍ക്ക് ഗള്‍ഫില്‍ സ്വന്തമായി ഹെയര്‍ സലൂണുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് സ്വര്‍ണക്കടത്ത് അടക്കം കാര്യങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.
ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയത്. പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേര്‍ കൂടി ഇന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നും ഐജി പറഞ്ഞു.
ഒരു നിര്‍മാതാവില്‍നിന്നാണ് ഹാരിസിന് ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത് എന്നാണ് ആദ്യ ഘട്ടത്തില്‍ പൊലീസിനു ലഭിച്ചിരുന്ന വിവരം. നിര്‍മാതാവില്‍നിന്നു നടിയുടെ നമ്ബര്‍, താമസിക്കുന്ന വീടിന്റെ വിവരങ്ങള്‍ തുടങ്ങിയവ പ്രതികള്‍ക്ക് കൈമാറുകയായിരുന്നത്രേ. ഇരകള്‍ക്ക് മോഡലിങ്ങില്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്നതിന് സഹായിച്ചത് ഇടുക്കി സ്വദേശിനിയായ യുവതിയാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.