മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി വീണ്ടും 11,900ന് മുകളില്‍ ക്ലോസ് ചെയ്‌തു. ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സ് ഇന്ന് 163 പോയിന്റും നിഫ്‌റ്റി 41 പോയിന്റും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 40,707 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,976 പോയിന്റ് വരെ ഉയര്‍ന്നിരുന്നുവെങ്കിലും 41,000 എന്ന നിലവാരം മറികടക്കാന്‍ കഴിഞ്ഞില്ല.
12,018 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 12,000 പോയിന്റില്‍ ശക്തമായ പ്രതിരോധമാണ് നേരിട്ടത്. ശക്തമായ ചാഞ്ചാട്ടം മൂലം 11,775 പോയിന്റ് വരെ വ്യാപാരത്തിനിടെ ഇടിയുകയും ചെയ്‌തു. എന്നാല്‍ വ്യാപാരാന്ത്യത്തോടെ 11,937 പോയിന്റിലേക്ക് ഉയര്‍ന്നു.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 30 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 20 ഓഹരികളാണ് നഷ്‌ടത്തിലായത്. പവര്‍ഗ്രിഡ്, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗെയില്‍ എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. പവര്‍ഗ്രിഡ് 4.52 ശതമാനം നേട്ടം രേഖപ്പെടുത്തി. ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗെയില്‍ എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
പ്രധാനമായും മെറ്റല്‍, ബാങ്ക് ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി മെറ്റല്‍ സൂചിക 2.23 ശതമാനം ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ സിങ്ക്, ജിന്റാല്‍ സ്റ്റീല്‍, സെയില്‍ തുടങ്ങിയ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി. അതേസമയം എഫ്‌എംസിജി ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു.
ബ്രിട്ടാനിയ, ടിസിഎസ്, എസ്‌ബിഐ ലൈഫ്, ഹീറോ മോട്ടോഴ്‌സ്, നെസ്‌ളേ ഇന്ത്യ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ബ്രിട്ടാനിയ 4.26 ശതമാനം ഇടിഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.