Kerala

ഓഹരി വിപണി ഉയരങ്ങളിലേക്ക് നീങ്ങാൻ സാധ്യത

കെ.അരവിന്ദ്

ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം സംഭവ ബഹുലമായ ഒരു ആഴ്ചയാണ് കടന്നു പോയത്. യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ആയിരുന്നു പോയ വാരത്തിലെ പ്രധാന സംഭവം. അതിനോട് അനുബന്ധിച്ചുള്ള ചാഞ്ചാട്ടം ദൃശ്യമായെങ്കിലും ആത്യന്തികമായി മുന്നേറ്റ പ്രവണതയാണ് വിപണിയിൽ ഉണ്ടായത്. അതിനാൽ കഴിഞ്ഞ വാരത്തേക്കാൾ നേട്ടത്തോടെയാണ് പോയ വാരം വിപണി ക്ലോസ് ചെയ്തത്.

അടുത്ത പ്രസിഡൻ്റാകാൻ ജോ ബൈഡനാണ് സാധ്യതയെങ്കിലും ഇതുവരെ പൂർണഫലം പുറത്തുവന്നിട്ടില്ല. അതു സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും അടുത്ത പ്രസിഡൻ്റിൻ്റെ നയങ്ങളിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. പുതിയ ഭരണാധികാരി ഉത്തേജക പാക്കേജൂ കൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യു എസ് സെൻട്രൽ ബാങ്ക് ആയ ഫെഡ് റിസർവിൻ്റെ യോഗവും നടക്കാനിരിക്കുകയാണ്. ഇതെല്ലം പരിഗണിക്കുമ്പോൾ വിപണി മുന്നോട്ടേക്ക് തന്നെ നീങ്ങാനാണ് സാധ്യത. ബാങ്കുകളുടെ മൊറട്ടോറിയം സംബന്ധിച്ച ഹർജിയിന്മേലുള്ള അടുത്ത വാദം കേൾക്കുന്നത് സുപ്രിം കോടതി നവംബർ 18ലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് ബാങ്കിംഗ് ഓഹരികൾ മുന്നേറുന്നതിനും വഴിവെച്ചിട്ടുണ്ട്. ഉത്സവ സീസണും മഹാമാരിക്കുള്ള വാക്സിൻ പരീക്ഷണം അന്തിമ ഘട്ടത്തിൽ ആണെന്നതും വിപണിക്ക് അനുകൂല ഘടകങ്ങളാണ്.

നിഫ്റ്റി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ബാങ്കിംഗ്, ഐടി ഓഹരികൾ ആയിരിക്കും ഈ മുന്നേറ്റം നയിക്കുന്നത് .

ജോ ബൈഡന്‍ ഐടി കമ്പനികള്‍ക്കുള്ള നിലവിലുള്ള വിസാ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ഐടി ഓഹരികളില്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ബാങ്കിങ് ഓഹരികൾ ടെക്നിക്കൽ ആയി ബ്രേക്ക് ഔട്ട് ചെയ്തു നിൽക്കുകയാണ്. നിഫ്റ്റിക്ക് 11, 800 പോയിൻറിലാണ് താങ്ങുള്ളത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.