മുംബൈ: ആഗോള വിപണിയിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അനിശ്ചിതത്വമാണ് വിപണിയിലെ ഇടിവ് തുടരാന്‍ കാരണം. സെന്‍സെക്‌സ് 135 പോയിന്റും നിഫ്‌റ്റി 28 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി.
ഇന്നും ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തോടെയായിരുന്നു. നിഫ്‌റ്റി 80 പോയിന്റോളം നേട്ടത്തിലേക്ക് നീങ്ങിയെങ്കിലും മുന്നേറ്റം തുടരാനായില്ല. നിഫ്‌റ്റി 11,749 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ വ്യാപാരാന്ത്യത്തോടെ 28 പോയിന്റ് നഷ്‌ടം നേരിടുകയായിരുന്നു. 200 പോയിന്റിന്റെ വ്യതിയാനമാണ് ഉയര്‍ന്ന നിലയില്‍ നിന്നും നിഫ്‌റ്റിയിലുണ്ടായത്. 11,535 പോയിന്റ് വരെ ഇടിഞ്ഞ നിഫ്‌റ്റിക്ക് 11,550 പോയിന്റില്‍ താങ്ങ് ലഭിച്ചു. നിഫ്‌റ്റി 11,642 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
സെന്‍സെക്‌സ് 39,614 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 39,988 പോയിന്റ് വരെ രാവിലെ ഉയര്‍ന്നിരുന്നു. 39,242 പോയിന്റാണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.
ഓഹരി സൂചിക ഇടിഞ്ഞെങ്കിലും നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് ലാഭം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 27 ഓഹരികള്‍ നേട്ടത്തിലായപ്പോള്‍ 23 ഓഹരികളാണ് നഷ്‌ടം നേരിട്ടത്. അദാനി പോര്‍ട്‌സ്, ബിപിസിഎല്‍, കോള്‍ ഇന്ത്യ, എന്‍ടിപിസി, സണ്‍ ഫാര്‍മ എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. അദാനി പോര്‍ട്‌സ് 4.46 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിപിസിഎല്‍, കോള്‍ ഇന്ത്യ, എന്‍ടിപിസി, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു.
ഓട്ടോ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടപ്പോള്‍ മെറ്റല്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോഴ്‌സ്, മാരുതി സുസുകി, എയ്‌ഷര്‍ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഭാരതി എയര്‍ടെല്‍ 4 ശതമാനം നഷ്‌ടം നേരിട്ടു. ഹീറോ മോട്ടോഴ്‌സ്, മാരുതി സുസുകി, എയ്‌ഷര്‍ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെ ഇടിഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.