India

നാല്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്‌

 

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നാല്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ 149 പോയിന്റും നിഫ്‌റ്റി 41 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ്‌ വിപണി നഷ്‌ടത്തിലാകാന്‍ കാരണം.

ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ്‌ വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ വ്യാപാരം തുടങ്ങിയതും നഷ്‌ടത്തോടെയായിരുന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും ഇന്നലത്തെ ക്ലോസിങ്‌ നിലവാരത്തിന്‌ മുകളിലേക്ക്‌ നിഫ്‌റ്റി ഉയര്‍ന്നില്ല.

സെന്‍സെക്‌സ്‌ 40,558 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 40,721 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നുവെങ്കിലും 41,000 എന്ന നിലവാരം മറികടക്കാന്‍ കഴിഞ്ഞില്ല. 40,309 പോയിന്റാണ്‌ ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.

നിഫ്‌റ്റി 11,900 പോയിന്റില്‍ ശക്തമായ പ്രതിരോധമാണ്‌ നേരിട്ടത്‌. 11,939 പോയിന്റ്‌ വരെ ഉയര്‍ന്നെങ്കിലും നേട്ടത്തിലെത്താനായില്ല. 11,823 പോയിന്റ്‌ വരെ ഇടിയുകയും ചെയ്‌ത നിഫ്‌റ്റി 11,896 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 22 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 28 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌. എന്‍ടിപിസി, ടാറ്റാ മോട്ടോഴ്‌സ്‌, ഭാരതി എയര്‍ടെല്‍, ഐഒസി, ബജാജ്‌ ഫിനാന്‍സ്‌ എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. എന്‍ടിപിസി 4.13 ശതമാനം നേട്ടം രേഖപ്പെടുത്തി. ടാറ്റാ മോട്ടോഴ്‌സ്‌, ഭാരതി എയര്‍ടെല്‍, ഐഒസി, ബജാജ്‌ ഫിനാന്‍സ്‌ എന്നീ ഓഹരികള്‍ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

മെറ്റല്‍ ഓഹരികളാണ്‌ ഇന്ന്‌ നേട്ടമുണ്ടാക്കിയത്‌. അതേ സമയം ബാങ്ക്‌, ഐടി ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഹീറോ മോട്ടോഴ്‌സ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, ടൈറ്റാന്‍, ഹിന്‍ഡാല്‍കോ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഹീറോ മോട്ടോഴ്‌സ്‌ 3.03 ശതമാനം ഇടിഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.