തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് ഔദ്യോഗിക അംഗീകാരം. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ജോസ് കെ മാണി വിഭാഗത്തെ ഇടതു മുന്നണിയുടെ ഘടക കക്ഷിയാക്കാന്‍ ധാരണയായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം ഘടക കക്ഷികള്‍ അംഗീകരിക്കുകയായിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനാണ് ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കാമെന്ന നിര്‍ദേശം അവരിപ്പിച്ചത്. ഇത് സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ ഘടക കക്ഷികളും അംഗീകരിക്കുകയായിരുന്നു.
അതേസമയം സിറ്റിങ് സീറ്റുകളില്‍ ആശങ്കയറിയിച്ച് എന്‍സിപി രംഗത്തെത്തി. പാലായില്‍ എന്തെങ്കിലും ധാരണയുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് യോഗത്തില്‍ എന്‍സിപി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് പിന്നീട് ചര്‍ച്ചയാകാമെന്നും തല്‍ക്കാലം യുഡിഎഫ് ദുര്‍ബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.