India

ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍

 

മുംബൈ: തിങ്കളാഴ്ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണി ശക്തമായ മുന്നേറ്റം നടത്തി. സെന്‍സെക്സ് 437 പോയിന്റും നിഫ്റ്റി 134 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്സ് 46,444ലും നിഫ്റ്റി 13,601ലും ക്ലോസ് ചെയ്തു.

ഇന്നലെ നിഫ്റ്റിയിലെ 42 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 8 ഓഹരികള്‍ നഷ്ടത്തിലായി. വിപ്രോ, സിപ്ല, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ നിഫ്റ്റി ഓഹരികള്‍.

തിങ്കളാഴ്ചത്തെ ഇടിവിനു ശേഷം എല്ലാ മേഖലകളിലെയും ഓഹരികള്‍ വാങ്ങുന്നതിന് നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. കോവിഡിന്റെ പുതിയ വകഭേദം ഉയര്‍ത്തുന്ന ആശങ്കകളെ മറികടന്ന് വിപണിയിലേക്ക് വീണ്ടും ധനപ്രവാഹം തിരികെയെത്തുന്നതാണ് കാണുന്നത്.

തുടക്കത്തില്‍ അനിശ്ചിതത്വം പ്രകടിപ്പിച്ചതിനു ശേഷം വ്യാപാരത്തിലുടനീളം മുന്നേറ്റ പ്രവണത കാണിച്ച നിഫ്റ്റി വീണ്ടും 13,600ന് മുകളിലേക്ക് ഉയര്‍ന്നു. വ്യാപാരത്തിന്റെ അവസാന മിനുട്ടുകളിലാണ് നിഫ്റ്റി സുപ്രധാന പ്രതിരോധ നിലവാരമായ 13,600ന് മുകളിലേക്ക് ഉയര്‍ന്നത്.

എല്ലാ സെക്ടറുകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ഐടി ഓഹരികള്‍ ഇന്നലത്തേതു പോലെ ഇന്നും ശക്തമായ പിന്തുണ വിപണിക്ക് നല്‍കി. വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി ഇന്‍ഡക്സില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് 52 ആഴ്ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. വിപ്രോ ഇന്ന് 5.70 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഐടി ഇന്‍ഡക്സ് രണ്ട് ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.

റിയല്‍ എസ്റ്റേറ്റ് സെക്ടറാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. നിഫ്റ്റി റിയാല്‍റ്റി ഇന്‍ഡക്സ് 3.74 ശതമാനം ഉയര്‍ന്നു. മീഡിയ. പൊതുമേഖലാ ബാങ്ക്, മെറ്റല്‍, എഫ്എംസിജി ഓഹരികളും മികച്ചുനിന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.