India

തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍

 

മുംബൈ: ആറ്‌ ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റമാണ്‌ ഓഹരി വിപണി കാഴ്‌ച വെച്ചത്‌. അതേ സമയം ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടമാണ്‌ ഇന്ന്‌ ദൃശ്യമായത്‌. രാവിലെ 11,771 പോയിന്റ്‌ വരെ ഉയര്‍ന്ന നിഫ്‌റ്റി അവിടെ നിന്ന്‌ 13,659 പോയിന്റിലേക്ക്‌ ഇടിഞ്ഞെങ്കിലും അവസാന മണിക്കൂറുകളില്‍ വീണ്ടും 11,750 പോയിന്റിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു.

20 പോയിന്റ്‌ ഉയര്‍ന്ന നിഫ്‌റ്റി 13,760ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റി വ്യാപാരത്തിനിടെ 13,772 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. സെന്‍സെക്‌സ്‌ 70 പോയിന്റ്‌ ഉയര്‍ന്ന്‌ 46,960ല്‍ ക്ലോസ്‌ ചെയ്‌തു.

ഫാര്‍മ, ഐടി ഓഹരികളാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. അതേ സമയം ബാങ്ക്‌, ഓട്ടോ, എഫ്‌എംസിജി ഓഹരികള്‍ ഇടിവ്‌ നേരിട്ടു.

ഐടി ഓഹരികള്‍ ഇന്ന്‌ ശക്തമായ മുന്നേറ്റം കാഴ്‌ച വെച്ചു. ഐടി ഭീമനായ ആക്‌സഞ്ചര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ത്രൈമാസ ഫല പ്രഖ്യാപനം നടത്തിയതാണ്‌ ഐടി ഓഹരികളുടെ വില ഉയരുന്നതിന്‌ വഴിയൊരുക്കിയത്‌. ടിസിഎസിന്റെയും ഇന്‍ഫോസിസിന്റെയും ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. നിഫ്‌റ്റി ഐടി സൂചിക 23,408 പോയിന്റ്‌ എന്ന റെക്കോഡ്‌ രേഖപ്പെടുത്തി. ഇന്ന്‌ നിഫ്‌റ്റി ഐടി സൂചിക രണ്ട്‌ ശതമാനം ഉയര്‍ന്നു.

നിഫ്‌റ്റിയിലെ ഭൂരിഭാഗം ഓഹരികളും നേട്ടം രേഖപ്പെടുത്തി. 50 നിഫ്‌റ്റി ഓഹരികളില്‍ 27 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 23 ഓഹരികള്‍ നഷ്‌ടത്തിലായി. ഡോ.റെഡ്‌ഢീസ്‌ ലാബ്‌, ബജാജ്‌ ഓട്ടോ, ഇന്‍ഫോസിസ്‌, വിപ്രോ, സിപ്ല എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ 2 ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.