Kerala

‘ജയ് ശ്രീറാം’ കോണ്‍ഗ്രസ്സിനെ രക്ഷിക്കുമോ

ദ ഗള്‍ഫ് ഇന്ത്യന്‍സ്.കോം

ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ‘ജയ് ശ്രീറാം’ വിളികളോടെ ആഘോഷിച്ചതിനെ പറ്റി വെള്ളിയാഴ്ചയിലെ (18122020) ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റായ്പൂരില്‍ നിന്നുള്ള റിപോര്‍ടില്‍ വിശദമാക്കുന്നു. നാലു ദിവസം നീണ്ട ബൈക്ക് റാലികള്‍ വ്യാഴാഴ്ച നടന്ന രഥയാത്രയോടെയാണ് അവസാനിച്ചത്. ശ്രീരാമന്റെ അമ്മയായ കൗസല്യയുടെ ജന്മസ്ഥലമെന്നു കരുതുന്ന ചാന്ദ്ഖുരി പട്ടണത്തിലാണ് ആഘോഷങ്ങള്‍ അവസാനിച്ചത്. ആഘോഷത്തിന്റെ ഭാഗമായി കോരിയ ജില്ലയിലെ സീതാംറഹി-ഹര്‍ചെയികയില്‍ നിന്നും, സുകുമ ജില്ലയിലെ രാമരാമില്‍ നിന്നും ആരംഭിച്ച സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പര്യടന്‍ രഥയാത്രകളാണ് വ്യാഴാഴ്ച്ച അവസാനിച്ചത്. ശ്രീരാമന്‍ തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ഛത്തീസ്ഗഢിലാണ് ചെലവഴിച്ചതെന്നും അതിനാല്‍ ഈ സ്ഥലങ്ങളെല്ലാം വികസിപ്പിക്കേണ്ടതുണ്ടെന്നും സമാപനത്തെ അഭിസംബോധന ചെയ്ത സംസ്ഥാന മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

ശ്രീരാമന്റെ അനുഗ്രഹം ഇല്ലാതെ മുന്നോട്ടു പോവാന്‍ കഴിയില്ലെന്ന കോണ്‍ഗ്രസ്സിന്റെ തിരിച്ചറിവ് സ്വാഗതാര്‍ഹമാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിഷ്ണു ദിയോ സായ് അഭിപ്രായപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ്സ് ശീരാമനെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ മുഖ്യമന്ത്രി ബാഗേല്‍ ബിജെപി-ക്ക് എതിരെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ശ്രീരാമ കഥകളുമായി ബന്ധപ്പെട്ട ഛത്തീസ്ഗഢിലെ പ്രദേശങ്ങള്‍ കോര്‍ത്തിണക്കി ഒരു വിനോദ സഞ്ചാര സര്‍ക്യൂട് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായണ് ഇപ്പോഴത്തെ രാമഭക്തിയെന്ന വിലയിരുത്തലും ഈ റിപോര്‍ട് പങ്കു വയ്ക്കുന്നു. ഒന്‍പതു സ്ഥലങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിട്ടുള്ളത്. കോരിയ ജില്ലയിലെ സീതാംറഹി-ഹര്‍ചെയിക, അംബികപൂരിലെ രാംഗര്‍, ജനിഗര്‍-ചമ്പയിലെ ശിവറിനാരയണ്‍, ബലോഡ ബസാറിലെ തുര്‍തുരിയ, റായ്പൂരിലെ ചാന്ദ്ഖുരി, ഗരിയാബാന്ദിലെ രാജിം, ധംധാരിയിലെ ശിവ-സപ്തര്‍ഷി ആശ്രമം, ബസ്തറിലെ ജഗദല്‍പൂര്‍, സുകുമയിലെ രാമരം എന്നിവയാണ് ഈ സ്ഥലങ്ങള്‍. ബസ്തറിലെ ആദിവാസി ജനവിഭാഗങ്ങളില്‍ പെട്ട സമുദായ നേതാക്കള്‍ രാം വന ഗമന്‍ എന്നു പേരിട്ട ഈ പദ്ധതിയെ എതിര്‍ക്കുകയാണ്. ബസ്തര്‍ പെസ നിയമത്തിന്റെ കീഴില്‍ വരുന്ന പ്രദേശമാണെന്നും ഇവിടെ പ്രദേശിക ജനതയുടെ അനുമതിയില്ലാതെ ഒരു പദ്ധതിയും നടപ്പിലാക്കാനാവില്ലെന്ന് കാങ്കേര്‍ ജില്ലയിലെ സര്‍വ ആദിവാസി സമാജിന്റെ നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ സോഹന്‍ പോഠായി പറയുന്നു. ഈ പദ്ധതി ആദിവാസി മേഖലകളിലേക്കു പുറത്തു നിന്നുള്ളവരുടെ അധിനിവേശത്തിന് ഇടവരുത്തുമെന്നും ക്രമേണ അത് ആദിവാസി സംസ്‌ക്കാരത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറയുന്നു. ‘ഞങ്ങളുടെ സംസ്‌കാരത്തിലും, അനുഷ്ഠാനങ്ങളിലും ആരും ഇടപെടേണ്ട’, അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഉപദേശകനായ വിനോദ് വര്‍മയുടെ വിലയിരുത്തല്‍ അനുസരിച്ച് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ എതിര്‍പ്പുകള്‍ മറികടന്ന് പദ്ധതി നടപ്പിലാക്കുവാന്‍ കഴിയുമെന്നാണ്.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജയ് ശ്രീറാം വിളികള്‍ ഉയരുമ്പോള്‍ നെഞ്ചിടിപ്പ് ഉയരുന്നത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കാണ്. കേരളത്തിലെ ബിജെപി-യും ഇടതു മുന്നണിയും വ്യത്യസ്ത തലങ്ങളില്‍ നിന്നുകൊണ്ട് ഈ വിഷയം കേരളത്തില്‍ ഉന്നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഢില്‍ നിന്നുയരുന്ന ജയ് ശ്രീറാം വിളികള്‍ക്കു മറുപടി പറയുവാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ്-യുഡിഎഫ് നേതാക്കള്‍ ഏറെ പണിപ്പെടേണ്ടി വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.