മുംബൈ: ഓഹരി വിപണി ഓരോ ദിവസവും റെക്കോഡ് സൃഷ്‌ടിക്കുന്നത് തുടരുന്നു. ഇന്ന് വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങി. സെന്‍സെക്‌സ് ഇന്ന് ആദ്യമായി 44,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 227 പോയിന്റും നിഫ്‌റ്റി 64 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി ഇന്ന് ആദ്യമായി 12,900ന് മുകളില്‍ ക്ലോസ് ചെയ്‌തു.
സെന്‍സെക്‌സ് 44180.05 പോയിന്റിലും നിഫ്‌റ്റി 12938.30 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റിയില്‍ ഏകദേശം 130 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,819പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,948 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്.
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് ഓട്ടോ, ബാങ്ക് ഓഹരികളാണ്. നിഫ്‌റ്റി ബാങ്ക് സൂചിക 1.95 ശതമാനവും നിഫ്‌റ്റി ഓട്ടോ സൂചിക 3.10 ശതമാനവും ഉയര്‍ന്നു.
മഹീന്ദ്ര & മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍&ടി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍. മഹീന്ദ്ര & മഹീന്ദ്ര 10.65 ശതമാനവും ടാറ്റാ മോട്ടോഴ്‌സ് 9.30 ശതമാനവും ഉയര്‍ന്നു. ബജാജ് ഫിന്‍സെര്‍വ്, എല്‍&ടി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ 6 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
മഹീന്ദ്ര & മഹീന്ദ്ര, അദാനി പോര്‍ട്‌സ്, ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ദിവിസ് ലാബ്, ഗ്രാസിം ഇന്റസ്‌ട്രീസ്, അള്‍ട്രാടെക് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികള്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 24 ഓഹരികളാണ് നഷ്‌ടത്തിലായത്. ഐടി, ഫാര്‍മ ഓഹരികള്‍ ഇടിവ് നേരിട്ടു. ബിപിസിഎല്‍, ഹിന്ദസ്ഥാന്‍ യൂണിലിവര്‍, ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ്, ടൈറ്റാന്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്‌ടം നേരിട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.