കെ.അരവിന്ദ്
ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ എല്‍ഐസിയാണ് ഓഹരി വിപണിയില്‍ ഈയിടെയുണ്ടായ ഇടിവിന്റെ ഒരു പ്രധാന ഗുണഭോക്താവ്. കഴിഞ്ഞ മാര്‍ച്ചില്‍ ഓഹരികള്‍ കനത്ത തിരുത്തല്‍ നേരിട്ടപ്പോള്‍ അത് വാങ്ങുന്നതിനുള്ള അവസരമായി പ്രയോജനപ്പെടുത്തുകയാണ് എല്‍ഐസി ചെയ്തത്. അതിന്റെ ഗുണം വിപണി അതിവേഗം കരകയറിയപ്പോള്‍ എല്‍ഐസിക്ക് ലഭിക്കുകയും ചെയ്തു.
2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഓഹരി വിപണി തകര്‍ച്ച നേരിട്ടപ്പോഴാണ് എല്‍ഐസി ഇടിവുകളില്‍ വാങ്ങുക എന്ന രീതി ആരംഭിച്ചത്. അതുവരെ വിപണി ഇടിയുന്ന സമയത്ത് സാധാരണ ചെറുകിട നിക്ഷേപകര്‍ ചെയ്യുന്നതു പോലെ നിക്ഷേപ സ്ഥാപനങ്ങളും വില്‍പ്പന നടത്തുകയാണ് ചെയ്യാറുള്ളത്. വില്‍പ്പന സമ്മര്‍ദമേറുമ്പോള്‍ നിക്ഷേപം പിന്‍വലിക്കുന്നവര്‍ക്ക് നല്‍കാനായി പണം കരുതേണ്ട ബാധ്യതയുള്ളതിനാല്‍ താഴ്ന്ന നിലവാരത്തിലേക്ക് വിപണി നീങ്ങുമ്പോള്‍ ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപം നടത്തുന്നതിന് ധൈര്യപ്പെടാറുണ്ടായിരുന്നില്ല. ചെറുകിട നിക്ഷേപകര്‍ പൊതുവെ ഇടിയുമ്പോള്‍ വില്‍ക്കുമ്പോള്‍ ഉയരുകയും വാങ്ങുകയും ചെയ്യുക എന്ന രീതിയാണ് പിന്തുടരുന്നത്. ആവശ്യത്തിനുള്ള കാഷ് കൈവശം വെക്കേണ്ടതിനാല്‍ അതേ രീതി തന്നെ പിന്തുടരാന്‍ ഫണ്ട് മാനേജര്‍മാരും നിര്‍ബന്ധിതമാവാറുണ്ടായിരുന്നു.
അതേ സമയം 2008ല്‍ വിപണി ശക്തമായ ഇടിവ് നേരിടുകയും വിപണിക്ക് താങ്ങു നല്‍കാനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന പരാതി ശക്തമാവുകയും ചെയ്തപ്പോള്‍ അന്നത്തെ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ ഇടപെടല്‍ ഈ രീതി മാറുന്നതിന് വഴിവെച്ചു. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം എല്‍ഐസി വിപണിയില്‍ നിന്നും താഴ്ന്ന നിലവാരത്തില്‍ ഓഹരികള്‍ വാങ്ങുന്നതിനായി മുന്നോട്ടുവന്നു. അത് വിപണിക്ക് താങ്ങായി. മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയപ്പോഴും എല്‍ഐസി വാങ്ങുകയാണ് ചെയ്തത്. അതുവഴി ഭീമമായ നേട്ടം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്‍ഐസിക്ക് ലഭിക്കുകയും ചെയ്തു.
അതോടെ പുതിയൊരു നിക്ഷേപ പ്രവണതക്ക് തുടക്കമിടുകയായിരുന്നു. പിന്നീട് വിപണിയില്‍ ഇടിവുണ്ടായപ്പോള്‍ മറ്റ് നിക്ഷേപക സ്ഥാപനങ്ങളും വാങ്ങുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചു തുടങ്ങി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുമ്പോഴൊക്കെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങുന്ന രീതിയാണ് പിന്നീട് കണ്ടത്.
കഴിഞ്ഞ മാര്‍ച്ചില്‍ വിപണി ശക്തമായ ഇടിവ് നേരിട്ടപ്പോള്‍ മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് വാങ്ങിയ എല്‍ഐസിക്ക് മികച്ച നേട്ടമാണ് ലഭിച്ചത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലും എല്‍ഐസി ഓഹരികള്‍ വാങ്ങുന്നത് തുടര്‍ന്നു. ബാങ്കിംഗ്, ഓട്ടോ, ഐടി, ഫാര്‍മ തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികളില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഗണ്യമായി ഉയര്‍ന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.