മുംബൈ: ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാരദിനത്തില്‍ ഓഹരി വിപണിക്ക് നഷ്‌ടം. സെന്‍സെക്‌സ് 540 പോയിന്റും നിഫ്‌റ്റി 162 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പാണ് വിപണി നഷ്‌ടത്തിലാകാന്‍ കാരണം. ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയത് നേരിയ നേട്ടത്തോടെയായിരുന്നെങ്കിലും പിന്നീട് നഷ്‌ടത്തിലേക്ക് നീങ്ങുകയായിരുന്നു.
സെന്‍സെക്‌സ് 40,145 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,724 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 39,948 പോയിന്റാണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില. നിഫ്‌റ്റി 11,800 പോയിന്റിലെ താങ്ങ് ഭേദിച്ച് ഇടിയുകയാണ് ചെയ്‌തത്. 11,942 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ 162 പോയിന്റ് നഷ്‌ടം നേരിടുകയായിരുന്നു. 11,711 പോയിന്റ് വരെ ഇടിയുകയും ചെയ്‌ത നിഫ്‌റ്റി 11,767 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 39 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 11 ഓഹരികള്‍ മാത്രമാണ് നഷ്‌ടത്തിലായത്. എച്ച്‌ഡിഎഎഫ്‌സി ലൈഫ്, നെസ്‌ളേ ഇന്ത്യ, കോട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എസ്‌ബിഐ ലൈഫ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. എച്ച്‌ഡിഎഎഫ്‌സി ലൈഫ് 3.16 ശതമാനം നേട്ടം രേഖപ്പെടുത്തി. നെസ്‌ളേ ഇന്ത്യ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ഓട്ടോ, മെറ്റല്‍ ഓഹരികളാണ് ഇന്ന് കനത്ത നഷ്‌ടം നേരിട്ടത്. നിഫ്‌റ്റി ഓട്ടോ സൂചിക 3.22 ശതമാനവും നിഫ്‌റ്റി മെറ്റല്‍ സൂചിക 3.50 ശതമാനവും നഷ്‌ടം നേരിട്ടു. ഒരു മേഖലയും ഇന്ന് നേട്ടം രേഖപ്പെടുത്തിയില്ല. ഹീറോ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, മഹീന്ദ്ര & മഹീന്ദ്ര, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഹീറോ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ അഞ്ച് ശതമാനത്തിലേറെ ഇടിഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.