മുംബൈ: ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും തുടര്‍ച്ചയായ ആറാം ദിവസവും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് ഇന്ന് 353 പോയിന്റും നിഫ്‌റ്റി 88 പോയിന്റും ഉയര്‍ന്നു. പ്രധാനമായും ബാങ്ക് ഓഹരികളാണ് ഇന്ന് കുതിപ്പിന് നേതൃത്വം നല്‍കിയത്. 12 ശതമാനം ഉയര്‍ന്ന ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് ആണ് ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരി.
നിഫ്‌റ്റി 11,600 പോയിന്റിന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ചു. സമ്മര്‍ദ നിലവാരങ്ങളെ നിഫ്‌റ്റി കൃത്യമായി ഭേദിച്ചു കഴിഞ്ഞു. അടുത്തതായി ചെറിയ സമ്മര്‍ദമുള്ളത് 11,800 പോയിന്റിലാണ്.
39,467 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 39,579.58 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു. 39,235.03 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 11,647പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 11,686 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു. 11,589 പോയിന്റ് ആയിരുന്നു ഇന്നത്തെ താഴ്‌ന്ന നില.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 24 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 26 ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, യുപിഎല്‍, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ആക്‌സിസ് ബാങ്ക് 7.87 ശതമാനം ഉയര്‍ന്നു. യുപിഎല്‍, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നാല് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു.
ബാങ്കിങ് ഓഹരികളില്‍ ഇന്ന് ശക്തമായ കുതിപ്പ് ദൃശ്യമായി. നിഫ്‌റ്റി ബാങ്കിങ് സൂചിക 4.19 ശതമാനമാണ് ഉയര്‍ന്നത്. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് (12.08 ശതമാനം), ഫെഡറല്‍ ബാങ്ക് (8.11 ശതമാനം), ആക്‌സിസ് ബാങ്ക് (7.87 ശതമാനം), ബാങ്ക് ഓഫ് ബറോഡ (5.95 ശതമാനം) തുടങ്ങിയ ഓഹരികള്‍ കുതിച്ചുകയറി. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒഴികെ നിഫ്‌റ്റി ബാങ്ക് സൂചികയിലെ 11 ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഹീറോ മോട്ടോഴ്‌സ്, ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ്, പവര്‍ഗ്രിഡ്, ഇന്‍ഫോസിസ് എന്നിവയാണ് ഇന്ന് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ മൂന്ന് ശതമാനവും ഹീറോ മോട്ടോഴ്‌സ് 2.67 ശതമാനവും ഇടിവ് നേരിട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.