കെ.അരവിന്ദ്
നിലവില്‍ `സണ്‍ റൈസ് സെക്‌ടര്‍’ ആയി കണക്കാക്കാവുന്ന മേഖലയാണ് ഇന്‍ഷുറന്‍സ്. ബിസിനസില്‍ വളര്‍ച്ചയുടെ പുതിയ പ്രഭാതം പൊട്ടിവിരിയുന്ന മേഖലകളെയാണ് `സണ്‍റൈസ് സെക്‌ടര്‍’ എന്ന് വിശേഷിപ്പിക്കുന്നത്.
2000-2001ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.71 ശതമാനമായിരുന്നു ഇന്‍ഷുറന്‍സ് പ്രീമിയം ബിസിനസെങ്കില്‍ 2019-20ല്‍ അത് 3.69 ശതമാനമായി ഉയര്‍ന്നു. ഇതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവ് വരുന്ന ആദ്യഘട്ടം പിന്നിടുകയും ലാഭക്ഷമതയിലെത്തുകയും ചെയ്‌തു.
നേരത്തെ രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയുടെ ഏറിയപങ്കും കൈയാളുന്ന എല്‍ഐസി മാത്രമായിരുന്നു ലാഭത്തിലോടുന്ന ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി. ഇന്ന് ആ സ്ഥിതി മാറി കഴിഞ്ഞു. ലാഭക്ഷമതയുടെ ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടര്‍ന്ന് മികച്ച വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്‍ഷുറന്‍സ് ഇന്റര്‍മീഡിയറികള്‍ക്ക് നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ കമ്പനിയായ എസ്.ബി.ഐ ലൈഫ് ഈ മേഖലയിലെ വളര്‍ച്ചയുടെ പ്രധാന ഗുണഭോക്താവായിരിക്കും. അടുത്ത മൂന്ന്-അഞ്ച് വര്‍ഷ കാലയളവില്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായം 12-15 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.
നടപ്പു സാമ്പത്തിക വര്‍ഷം ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ എസ്.ബി.ഐ ലൈഫിന്റെ ലാഭം 300 കോടി രൂപയാണ്. 120 ശതമാനം വളര്‍ച്ചയാണ് കമ്പനി മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കൈവരിച്ചത്. അറ്റ പ്രീമിയം വരുമാനം 22 ശതമാനം വളര്‍ച്ചയോടെ 12,858 കോടി രൂപയായി ഉയര്‍ന്നു.
2017 സെപ്‌റ്റംബറിലാണ് എസ്.ബി.ഐ ലൈഫ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്‌തത്. മികച്ച വളര്‍ച്ചാ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഉയര്‍ന്ന മൂല്യത്തോടെയാണ് ഓഹരി വ്യാപാരം ചെയ്യുന്നതെങ്കിലും സണ്‍റൈസ് സെക്‌ടര്‍ എന്ന നിലയില്‍ വരും വര്‍ഷങ്ങളില്‍ നിക്ഷേപകരുടെ സമ്പത്ത് വളര്‍ത്താന്‍ ശേഷിയുള്ള ഓഹരിയാണ് ഇത്. ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരികളെ തെരഞ്ഞെടുക്കുന്ന നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ഓഹരിയാണ് എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.