കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴശിക്ഷ നല്‍കാന്‍ തീരുമാനമെടുത്ത് സൗദി അറേബ്യ.
റിയാദ് : പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു.
മുഖാവരണം അണിയാതെ പൊതുസ്ഥലങ്ങളില്‍ കണ്ടാല്‍ ആയിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷ ഈടാക്കാനാണ് പോലീസിന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മുഖാവരണം ധരിക്കാത്തവര്‍ക്ക് ആദ്യ തവണ ആയിരം റിയാലും പിന്നീട് കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടിയും ഈടാക്കും. ഇത്തരത്തില്‍ ഒരു ലക്ഷം വരെ പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം.
സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് ആയിരം റിയാലാണ് പിഴ. 2021 ഒക്ടോബറില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കേണ്ടതില്ലെന്ന ഇളവ് നല്‍കിയിരുന്നു.
എന്നാല്‍, കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആരോഗ്യ വകുപ്പിന്റെ ആവശ്യത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
2021 ഒക്ടോബര്‍ മാസമാണ് സൗദിയില്‍ ഇളവുകള്‍ നല്‍കിയത്. വിവാഹങ്ങള്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടത്താനും മറ്റ് പൊതുപരിപാടികള്‍ക്കും അനുവാദം നല്‍കിയിരുന്നു. കോവിഡ് കേസുകള്‍ പ്രതിദിനം ശരാശരി നൂറില്‍ താഴെയായിരുന്നപ്പോഴായിരുന്നു ഇളവുകള്‍. എന്നാല്‍, ഇപ്പോള്‍ പ്രതിദിന കേസുകള്‍ മുവ്വായിരം കടന്നിരിക്കുകയാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.