Gulf

അക്കൗണ്ടിംഗ് മേഖലയിലെ തട്ടിപ്പ് : ശിക്ഷ കടുപ്പിച്ച് സൗദി

 

ജിദ്ദ: സൗദിയില്‍ അക്കൗണ്ടിങ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് കടുത്ത ശിക്ഷ. അഞ്ച് വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. നിയമം ഡിസംബറില്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍മഗാമിസ് പറഞ്ഞു. കിഴക്കന്‍ മേഖല ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ‘വാണിജ്യ തര്‍ക്കങ്ങളിലെ അക്കൗണ്ടിംഗ് അനുഭവ റിപ്പോര്‍ട്ടുകള്‍’ എന്ന വിഷയത്തിലെ വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമാരുടെ പ്രവര്‍ത്തന ഗുണമേന്മ ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് നിയമം പരിഷ്‌കരിക്കുന്നത്.

നിലവിലെ നിയമത്തില്‍ മുന്നറിയിപ്പ്, സസ്‌പെന്‍ഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കല്‍ എന്നിവയുടെ കാലാവധി ആറുമാസം വരെയായിരുന്നു. അത് ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കും. അക്കൗണ്ടിങ് മേഖലയിലെ കൃത്രിമങ്ങള്‍ തടയുന്നതിന് പുതിയ നിയമം സഹായകരമാകും. നിയമ വിരുദ്ധമായി തട്ടിപ്പുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതായിരിക്കും പരിഷ്‌കരിച്ച നിയമമെന്നും ഡോ. അഹ്മദ് അല്‍ഗാമിസ് പറഞ്ഞു. നിയമ ലംഘനം പിടികൂടിയാല്‍ ആദ്യ ഘട്ടത്തില്‍ അഞ്ചുലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.ഒപ്പം മുന്നറിയിപ്പ് നോട്ടീസ് നല്‍കി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷനും ഏര്‍പ്പെടുത്തും. കുറ്റം ആവര്‍ത്തിക്കുന്നപക്ഷം ശിക്ഷ ഇരട്ടിപ്പിക്കാനും ലൈസന്‍സ് റദ്ദാക്കാനും നിയമം വ്യവസ്ഥ ചെയ്യുമെന്നും സെക്രട്ടറി പറഞ്ഞു.

തെറ്റായ കണക്കുകള്‍ ഉള്‍പ്പെടുത്തി കൃത്രിമ റിപ്പോര്‍ട്ടുകള്‍ തയാറാക്കല്‍, ഇത്തരം റിപ്പോര്‍ട്ടുകളില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താനും പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നതായും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.