Web Desk
റിയാദ്: മൂല്യവര്‍ധിത നികുതി 15 ശതമാനമായി ഉര്‍ത്തിയ സൗദി അറേബ്യയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് രാജ്യത്ത് നികുതി വര്‍ധന പ്രഖ്യാപിച്ചത്. നിലവിലെ അഞ്ച് ശതമാനം 15 ശതമാനമായി ഉയർത്താനുള്ള തീരുമാനം മേയ് 11നാണ് സൗദി സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര തലത്തിൽ എണ്ണ വിപണിക്കുണ്ടായ തകർച്ചയും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതോടെയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സൗദി സാമ്പത്തിക മന്ത്രാലയം വാറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്.
വാറ്റ് വര്‍ധനയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ രാജ്യത്തെ മുഴുവന്‍ വാണിജ്യ, സേവന കേന്ദ്രങ്ങള്‍ക്കും നല്‍കിയിരുന്നു. അതേസമയം നികുതി വര്‍ധന നിലവില്‍ വരുന്നതോടെ വിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളില്‍നിന്ന് അനധികൃതമായി നികുതി ഈടാക്കുന്നത് തടയുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.