ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ മുസ്ലീം
വനിത സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
മുസ്ലീം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് സൈറ ബാനു മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ല താന്‍ പാര്‍ട്ടയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ടിക്കറ്റ് ലഭിച്ചാല്‍ വേണ്ടെന്ന് പറയില്ലെന്നും സൈറ ബാനു കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് 2016 ലാണ് സൈറ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. 2015 ഒക്ടോബര്‍ 15-ന് സൈറയെ ഭര്‍ത്താവ് റിസ്വാന്‍ അഹമ്മദ് ഫോണിലൂടെ തല്ലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. കേന്ദ്ര സര്‍ക്കാര്‍ പിന്നീട് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമ നിര്‍മാണം നടത്തുകയും ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.