പമ്പ: നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.
നിറപ്പുത്തരിപൂജക്കായി ക്ഷേത്രനട 9 ന് പുലര്‍ച്ചെ 4 മണിക്ക് തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും നടക്കും. അതിനുശേഷം മഹാഗണപതിഹോമം. പിന്നീട് മണ്ഡപത്തില്‍ പൂജചെയ്ത് വച്ചിരിക്കുന്ന നെല്‍കതിരുകള്‍ ശ്രീകോവിലിനുള്ളിലേക്ക് പൂജയ്ക്കായി എടുക്കും. 5.50നും 6.20 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരിപൂജ നടക്കും.തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലില്‍ പൂജിച്ച നെല്‍കതിരുകള്‍ വിതരണം ചെയ്യും. ശേഷം 7.30 ന് ഉഷപൂജ.9.30 ന് ഉച്ചപൂജ കഴിഞ്ഞ് 10മണിക്ക് നട അടയ്ക്കും.
വൈകുന്നേരം 5മണിക്കാണ് വീണ്ടും നട തുറക്കുക.6.30 ന് ദീപാരാധന.7.20 ന് അത്താഴപൂജ.7.30 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി ശ്രീകോവില്‍ നട അടയ്ക്കും. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത് ആഗസ്റ്റ് 16 ന് വൈകുന്നേരം ആയിരിക്കും.17 ന് ആണ് ചിങ്ങം ഒന്ന്.ധാരണ പ്രകാരം അന്നുമുതല്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള താന്ത്രിക ചുമതല മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരര്‍ക്കാണ്. ഇക്കുറി നിറപുത്തരിപൂജ ചടങ്ങുകള്‍ മാത്രമായിട്ടാണ് നടത്തുന്നത്. ശബരിമലയില്‍ കൃഷിചെയ്ത കരനെല്‍ കതിരുകളും ദേവസ്വംബോര്‍ഡ് മറ്റിടങ്ങളില്‍ നിന്ന് എത്തിക്കുന്ന നെല്‍കതിരുകളും കലിയുഗവരദന് പൂജയ്ക്കായി സമര്‍പ്പിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.