Kerala

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തം

 

കോട്ടയം: കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ മീനച്ചിലാർ റോഡിനൊപ്പമാണ് ഒഴുകുന്നത്. മണിമലയാട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുണ്ടക്കയം കോസ്‌വേ പാലത്തിനൊപ്പം ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി പഴയിടം പാലത്തിനൊപ്പം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ വിധത്തിൽ മഴ ശക്തമായി തുടർന്നാൽ ഇരു പാലങ്ങളിലും വെള്ളം കയറാനുള്ള സാധ്യതയുണ്ട്.

മഴ വീണ്ടും ശക്തമായതോടെ ഉരുൾപൊട്ടൽ ആശങ്കയിലാണ് ജില്ലയുടെ കിഴക്കൻ മേഖലകളായ ഇളംകാട്,കൂട്ടിക്കൽ,കോരുത്തോട് മേഖലകളാണ് ആശങ്കയിലാഴ്ന്നിരിക്കുന്നത്. മഴ ശക്തമായി തുടർന്നാൽ മീനച്ചിലാർ കരകവിഞ്ഞു പാലാ നഗരത്തിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ ജില്ലയുടെ താഴ്ന്ന ഭാഗങ്ങളിൽ താമസിക്കുന്നവരും പടിഞ്ഞാറൻ മേഖലകളിലും ഉള്ളവർ ആശങ്കയിലാണ്. കിഴക്കൻ മേഖലകളിലെ വെള്ളം ഒഴികിയെത്തുന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വളരെ വേഗം വെള്ളം കയറും.ജില്ലയുടെ നിരവധി മേഖലകളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. കോട്ടയം കുമളി റോഡിൽ കെ കെ റോഡിന്റെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജില്ലയിലെ വിവിധ റോഡുകളിൽ മഴ ശക്തമായതോടെ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി സ്ഥലങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ശക്തമായ കാറിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.