Gulf

പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്ന് ഒമാനിൽ പോലീസിന്‍റെ കർശന താക്കീത്

 

പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്ന കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകൾ ഒത്തു ചേരരുത്. ആളുകള്‍ കൂട്ടംകൂടുന്നത് കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓര്‍മ്മപ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്ക് സുപ്രീം കമ്മറ്റി തീരുമാനം അനുസരിച്ചുള്ള പിഴ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല, ബന്ധുക്കളെയും സുഹൃത്തുക്കളെയും അവരുടെ വീടുകളിലെത്തി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഇത്തം നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ആര്‍ഒപി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസങ്ങളിൽ വിവിധ ഇടങ്ങളിൽ ചേർന്ന രഹസ്യ ഒത്തുചേരലാണ് കോവിഡ് വ്യാപനം കുത്തനെ ഉയരാൻ കാരണമെന്നു ആരോഗ്യവകുപ്പ് ചൂണ്ടികാണിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.