ശരത്ത് പെരുമ്പളം
ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം മേഖലകള്‍ അതിന്റെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് വരുന്ന വാര്‍ത്തകള്‍ നാം കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയും സമാധാനവും ആരോഗ്യ പരിപാലനവും ഒരുപോലെ കാത്തു സൂക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് അറബ് മേഖല കൈക്കൊള്ളുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. എന്നാല്‍ ചെറിയ ആശങ്ക ചില രാജ്യങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്.
വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടാന്‍ പുത്തന്‍ രീതികള്‍ അവംലംബിക്കുകയാണ്.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. കോവിഡിനെ അതിജീവിച്ച് അതിവേഗം മുന്നോട്ട് പോവുകയാണ് യു.എ.ഇ, സൗദി അടക്കമുള്ള രാജ്യങ്ങള്‍. ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍ നോക്കാം:
യു.എ.ഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്;
യുഎഇയില്‍ 513 പേര്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,443 പേര്‍ കോവിഡ് രോഗമുക്തി നേടി. അതേസമയം പുതിയ രോഗികളുടെ നാലിരട്ടിയിലധികം പേര്‍ രോഗമുക്തരായി. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
രാജ്യത്ത് ഇതുവരെ 73,984 പേര്‍ക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 66,095 പേരും രോഗമുക്തി നേടിയിട്ടുണ്ട്. 388 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ 7,501 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
ഒമാനില്‍ 692 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത് 692 പേര്‍ക്ക്. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 87072 ആയി. 578 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. 82406 പേരാണ് ഇതുവരെ രോഗമുക്തരായത്. 94.6 ശതമാനമാണ് രോഗമുക്തി നിരക്ക്. 23 പേര്‍ കൂടി മരണപ്പെട്ടു. 728 പേരാണ് ഇതുവരെ മരണപ്പെട്ടത്. 58 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 447 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 155 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
സൗദിയില്‍ 756 പുതിയ കേസുകള്‍, ചികിത്സയിലുള്ളത് 19,870 പേര്‍;
സൗദി അറേബ്യയില്‍ ഞായറാഴ്ച 756 കോവിഡ് കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 895 രോഗബാധിതര്‍ സുഖം പ്രാപിക്കുകയും 32 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ മരണസംഖ്യ 4081 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതമാനവുമായി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,20,827 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,96,598 ഉം ആണ്.
നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20,148 ആണ്. ഇവരില്‍ 1457 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.5 ശതമാനമാണ്. റിയാദ് 1, ജിദ്ദ 3, ഹുഫൂഫ് 2, ത്വാഇഫ് 1, മുബറസ് 1, ബുറൈദ 1, അബഹ 8, തബൂക്ക് 1, ജീസാന്‍ 5, ഉനൈസ 11, സബ്യ 2, അബൂ അരീഷ് 1, സാംത 1, അറാര്‍ 1, ബല്ലസ്മര്‍ 1, അല്‍ബാഹ 1, അല്‍അര്‍ദ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ഞായറാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്, 74. ജിദ്ദ 60, ഹുഫൂഫ് 55, ദമ്മാം 50, മദീന 45, യാംബു 40, റിയാദ് 39, മുബറസ് 27, ജീസാന്‍ 23, തബൂക്ക് 22, ഹാഇല്‍ 17, അബൂ അരീഷ് 16 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 41,665 കോവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,406,136 ആയി.
കുവൈത്തില്‍ 619 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;
കുവൈത്തില്‍ ഞായറാഴ്ച 619 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,582 ആയി. 618 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 80,521 ആയി ഉയര്‍ന്നു.
കോവിഡ് ബാധിച്ച് നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 544 ആണ് ആകെ മരണസംഖ്യ. നിലവില്‍ 8,517 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 94 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3,093 പരിശോധനകള്‍ പുതുതായി നടത്തി.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി എഴുപത് ലക്ഷം കടന്നു ( 27,113,327 ). ഇതുവരെ , 8,84,524, പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 19,230,069 ആയി, ചികിത്സയിലുള്ളവര്‍ 6,99,8,734 പേര്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.