Breaking News

ഐ.പി.എല്‍ 2020 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍

 

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ ഏറ്റുമുട്ടും. സെപ്തംബര്‍ 19ന് അബുദാബിയിലാണ് ഉദ്ഘാടന മത്സരം നടക്കുക.

സെപ്തംബര്‍ 20ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ കളിക്കും. ദുബായിലാണ് രണ്ടാമത്തെ മത്സരം നടക്കുക. സെപ്തംബര്‍ 21ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ അടുത്ത മത്സരം നടക്കും. ഷാര്‍ജയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സെപ്തംബര്‍ 22ന് ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ കളിക്കും.

ആദ്യഘട്ടത്തില്‍ 10 ദിവസങ്ങളില്‍ 2 മത്സരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ സമയം ഉച്ചയ്ക്ക് 2 മണിക്ക്, അതായത് ഇന്ത്യന്‍ സമയം 3.30ന് ആയിരിക്കും ഇതിലെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നായിരിക്കും വൈകീട്ടത്തെ മത്സരങ്ങള്‍. യു.എ.ഇ സമയം 6 മണിക്കായിരിക്കും ഇത് നടക്കുക. പ്ലേ ഓഫിന്റെയും ഫൈനലിന്റെയും വേദികളും സമയക്രമവും പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെയാവും ടൂര്‍ണമെന്റ് നടക്കുക.

24 മത്സരങ്ങള്‍ ദുബായിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക. ചെന്നൈ ക്യാമ്ബിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചതിനാലാണ് ഐ.പി.എല്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ വൈകിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.