തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പരിശോധനയില്‍ സംസ്ഥാനത്തിന് പതിനൊന്നാം സ്ഥാനം മാത്രമാണ്. പരിശോധനാഫലം വരാന്‍ ഏഴ് ദിവസം താമസിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.
സമൂഹ വ്യാപനം ഉണ്ടാകുന്നതിന് മുമ്പ് ആശുപത്രി സംവിധാനം വര്‍ധിപ്പിക്കുകയെന്നതായിരുന്നു സര്‍ക്കാരിന്റെ പ്ലാന്‍ ബി. ഏറ്റവും കുറഞ്ഞത് 5000 വെന്റെിലേറ്ററെങ്കിലും വേണമെന്ന് താന്‍ ഉള്‍പ്പെടെ പലരും ആവശ്യപ്പെട്ടതായിരുന്നു. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ചികിത്സാ നിരക്ക് പ്രഖ്യാപിച്ച് ആളുകള്‍ക്ക് സൗകര്യമൊരുക്കണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടതാണ്. അത് ഏറെ താമസിച്ചാണ് നടപ്പിലാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ ജില്ലകളിലും ഫസ്റ്റ്ലൈന് ട്രീറ്റ്മന്റെ്സന്റെര് തുടങ്ങുകയെന്നതായിരുന്നു പ്ലാന്‍ സിയില്‍ പറഞ്ഞത്. എന്നാല്‍ രോഗികള്‍ ഇനി വീടുകളില്‍ ക്വാറന്‍റീനിലിരുന്നാല്‍ മതി എന്നതാണ് ഇപ്പോള്‍ വന്ന ഉത്തരവ്. രോഗ ലക്ഷണമുള്ളവരും ഇല്ലാത്തവരുമെല്ലാം അവരവരുടെ വീടുകളില്‍ തന്നെ താമസിച്ചാല്‍ മതിയെന്നതാണ് തിരുവനന്തപുരം കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആദ്യം ആശുപത്രികളിലെ ചികിത്സയെ കുറിച്ചും പിന്നീട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മന്റെ് കേന്ദ്രങ്ങളിലെ ചികിത്സയെ കുറിച്ചും പറഞ്ഞിട്ട് ഒടുവില്‍ വീടുകളിലെ ചികിത്സയില്‍ എത്തി നില്‍ക്കുകയാണ്. പറഞ്ഞ കാര്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവുകയാണെന്നും കോവിഡ് ചികിത്സയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍വാങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.