തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.എം.സി.സി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇ.എം.സി.സി പ്രതിനിധികള്‍ പ്രതിപക്ഷ നേതാവുമായി ചേര്‍ന്ന് കഥകള്‍ മെനയുകയാണെന്ന് മേഴ്‌സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.
ഇ.എം.സി.സി കമ്പനിയുടെ പ്രതിനിധികള്‍ തന്നെ കണ്ടിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. സര്‍ക്കാറിനെതിരായ ആരോപണം പ്രതിപക്ഷ നേതാവിന്റെ ഗൂഢാലോചനയാണ്. പ്രതിപക്ഷം കള്ളകഥകള്‍ മെനയുകയാണെന്നും മേഴ്‌സിക്കുട്ടിയമ്മ മീഡിയവണ്‍ അഭിമുഖത്തില്‍ ആരോപിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തുവിട്ടിരുന്നു. ഇ.എം.സി.സി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമം ‘അസെന്‍ഡ് കേരള-2020’യില്‍വെച്ച് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ (എം.ഒ.യു) പകര്‍പ്പും പള്ളിപ്പുറത്ത് ഇ.എം.സി.സിക്ക് ഭൂമി അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പുമാണ് ചെന്നിത്തല പുറത്തുവിട്ടത്. ഇ.എം.സി.സി-കെ.എസ്.ഐ.എന്‍.സി കരാര്‍ സംബന്ധിച്ച് കേരള സര്‍ക്കാര്‍ നല്‍കിയ പി.ആര്‍.ഡി പരസ്യവും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അമേരിക്കയില്‍വെച്ച് ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ചെന്നിത്തല പറഞ്ഞു. ന്യൂയോര്‍ക്കില്‍വെച്ച് മാത്രമല്ല തിരുവനന്തപുരത്തും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പല വസ്തുതകള്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും മറച്ചുവെക്കുകയാണ്. ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.