Gulf

കോവിഡ് നിയന്ത്രണങ്ങളോടെ മക്കയിലും മദീനയിലും റമദാന്‍ ആചരണം

ഇഫ്താറിനും ഇതികാഫിനും അനുമതി, വിശുദ്ധ നഗരങ്ങള്‍ സാധാരണ നിലയിലേക്ക് ഇഫ്താറിന് ഭക്ഷണം ഒരുക്കുന്നതിന് രണ്ടായിരത്തോളം പേര്‍ക്ക് അനുമതി.

 

ജിദ്ദ  : രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റമദാന്‍ ആചരണം മക്കയിലേയും മദീനയിലേയും വിശുദ്ധ മസ്ജിദുകളില്‍ സാധാരണ നിലയിലേക്ക്

ഇഫ്താറടക്കമുള്ള പൊതു ചടങ്ങുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. വിശുദ്ധ മസ്ജിദുകളുടെ മേല്‍നോട്ട ചുമതലയുള്ള ജനറല്‍ പ്രസിഡന്‍സി ഷെയ്ഖ് അബ്ദുല്‍റഹ്‌മാന്‍ അല്‍ സുദൗയിസാണ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്.

ചടങ്ങുകള്‍ക്കുള്ള പെര്‍മിറ്റുകള്‍ വെബ്‌സൈറ്റുകളിലൂടെയാണ് നല്‍കുന്നത്. റമദാനിലെ അവസാന പത്തു ദിവസങ്ങളിലാണ് ഇതികാഫ് ചടങ്ങുകള്‍ നടക്കുക.
റമദാനിലെ ഇരുപതാം ദിവസം മഗ് രിബിനു ശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുക. ഇൗദിന്റെ ചന്ദ്രോദയത്തോടെ അവസാനിക്കും.

ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ മസ്ജിദില്‍ തന്നെയാകും ഈ ദിവസങ്ങളില്‍ താമസിക്കുക.

ഇഫ്താറിനോട് അനുബന്ധിച്ചുള്ള ഭക്ഷണ വിതരണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. പരമ്പരാഗതമായി ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബംഗങ്ങള്‍ക്കാണ് അനുമതി. രണ്ടായിരത്തോളം പേര്‍ക്കാണ് ഭക്ഷണ വിതരണത്തിന് ഇക്കുറി അനുമതി നല്‍കിയിട്ടുള്ളത്.

കോവിഡ് നിയന്ത്രണങ്ങളോടെയാണ് റമദാന്‍ ചടങ്ങുകളും പ്രാര്‍ത്ഥനകളും അനുവദിച്ചിട്ടുള്ളത്. 12,000 വൊളണ്ടിയര്‍മാര്‍ ഇതിനായി മക്കയിലും മദീനയിലും സജ്ജമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.